കുവൈറ്റില്‍ 8 അക്ക ടെലഫോണ്‍ നമ്പര്‍

October 18th, 2008

കുവൈറ്റില്‍ എട്ട് അക്ക ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. മുന്‍പ് ഉണ്ടായിരുന്ന 7 അക്ക ടെലഫോണ്‍ നമ്പറിന് മുമ്പില്‍ ഒരു അക്കം കൂടി ചേര്‍ത്താണ് പുതിയ നമ്പര്‍ നിലവില്‍ വന്നിരിക്കുന്നത്. എല്ലാ ലാന്‍ഡ് ലൈന്‍ ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പിലും 2 ചേര്‍ക്കണം. വതനിയ മൊബൈല്‍ ഫോണ്‍ നമ്പറിന് മുമ്പില്‍ 6 ഉം സൈന്‍ മൊബൈല്‍ നമ്പറിന് മുമ്പില്‍ 9 ഉം ചേര്‍ത്താണ് വിളിക്കേണ്ടത്. നിലവിലുളള ആറ് അക്ക സര്‍വീസ് ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പില്‍ 1 കൂടെ ചേര്‍ത്ത് ഏഴ് അക്കം ആക്കിയിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു

October 18th, 2008

പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും.

ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം.

ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു.

ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും പ്രഭാഷണവും

October 18th, 2008

റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.

സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ.എസ്.സി.സി. യുടെ ഓണം – ഈദ് ആഘോഷം

October 17th, 2008

ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ് കല്‍ബയുടെ ഓണം ഈദ് ആഘോഷം 2008 ഐ. എസ്. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ഡോ. നാരായണന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജെനറല്‍ സെക്രട്ടറി കെ. സി. അബൂബക്കര്‍ സ്വാഗതം നിര്‍വഹിച്ചു. ഓണ സദ്യ യും സാംസ്കാരിക പരിപാടികളും അരങ്ങേറുകയുണ്ടായി. മഹാബലിയുടെ എഴുന്നള്ളത്തും കാണികളെ രസിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണയം സമകാലികം പ്രകാശനം

October 17th, 2008

ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 22 of 28« First...10...2021222324...Last »

« Previous Page« Previous « പി. ആര്‍. കരീം സ്മാരക നാടക മത്സരം
Next »Next Page » ഐ.എസ്.സി.സി. യുടെ ഓണം – ഈദ് ആഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine