ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.
ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.
-
കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് “വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ.” അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.
ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു.
– പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
-
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാ ഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് 33 രാജ്യങ്ങളില്‍ നിന്നുള്ള 3300 ലധികം കമ്പനികളാണ് എത്തിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് ഉണ്ട്. കേരളത്തില്‍ നിന്ന് ഐ.ടി. സെക്രട്ടറി ഡോ. അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ജൈടെക്സിന് എത്തിയിട്ടുണ്ട്.
ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും.
വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്.
ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്.
-
വിസിറ്റ് വിസ നിയമത്തില്‍ യു.എ.ഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യക്തിക ള്‍ക്കുള്ള വിസിറ്റ് വിസകള്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. 30 ദിവസത്തേയോ 90 ദിവസത്തേയോ വിസിറ്റ് വിസകള്‍ക്ക് അപേക്ഷി ക്കാമെങ്കിലും ഇവ പുതുക്കി നല്‍കില്ല. അതേ സമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരവും ഉണ്ട്.
ഒരു മാസത്തേക്കുള്ള ഷോര്‍ട്ട് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 500 ദിര്‍ഹമാണ് ഫീസ്. 3 മാസത്തേക്കുള്ള ലോംഗ് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 1000 ദിര്‍ഹമായും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ബിസിനസ് യാത്രക്കാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 2000 ദിര്‍ഹമാണ് ഫീസ്. ഈ വിസ ഉപയോഗിച്ച് നിരവധി തവണ രാജ്യത്ത് പ്രവേശിക്കാം. പക്ഷേ ഒരു സന്ദര്‍ശനത്തില്‍ 14 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇ. യില്‍ തങ്ങാന്‍ അനുവദിക്കില്ല.
അതേ സമയം ഏത് രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്താം. നേരത്തെ 79 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല. 30 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരം ഉണ്ട്.
എല്ലാ വിസകള്‍ക്കും 1000 ദിര്‍ഹത്തിന്‍റെ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് നല്‍കണം. ഒപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരി ക്കണമെന്ന നിബന്ധനയും ഉണ്ട്.
-
ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പ്രദര്‍ശനവും സെമിനാറുകളും നടക്കുക. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അതേ സമയം ഇതിനോട നുബന്ധിച്ചുള്ള ജൈടെക്സ് ഷോപ്പര്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് ജൈടെക്സ് ഷോപ്പര്‍ നടക്കുന്നത്.
-