കെ. എസ്. സി. സാഹിത്യോത്സവം

December 25th, 2008

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്യക്ക് സഹായമായി കേരള ക്ലിക്ക്സ് ദൃശ്യം 2008

December 24th, 2008


ഇന്‍റര്‍നെറ്റ് ഫ്ളിക്കര്‍ ഗ്രൂപ്പായ കേരള ക്ലിക്സിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ദൃശ്യം 2008 എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ ഡിസംബര്‍ 26 ന് 11:30 ന് കേരള കലാ മണ്ഡലം വൈസ് ചേയര്‍മാന്‍ ഡോ. കെ. ജി. പൌലോസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശനം ഡിസംബര്‍ 29 വരെ ഉണ്ടായിരിക്കും. പ്രദര്‍ശന വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാ‍നം കോഴിക്കോട് മേപയൂര്‍ വില്ലേജില്‍ രക്താര്‍ബുദ ബാധിതയായ നാലു വയസുകാരി ആര്യ യുടെ ചികിത്സയ്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആര്യയെ പറ്റി കൂടുതൽ ഇവിടെ വായിക്കുക.

ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത, എന്നാല്‍ ഫോട്ടോഗ്രാഫിയെ മനസിന്‍റെ സംവേദന മാധ്യമമായി കാണുന്ന 74 കലാകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്‍റെ അന്തമില്ലാത്ത നന്മകളെ തിരിച്ചറിയാനും ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിൽ ‍കൂടി അതിനെ അവതരിപ്പിക്കാനും ഉള്ള ഒരു വേദി എന്നതാണ് കേരള ക്ളിക്സ് എന്ന ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ കല, സംസ്കാരം, ജന്തു സസ്യ വൈവിദ്ധ്യങ്ങള്‍, സാഹിത്യം, പ്രകൃതി വൈവിദ്ധ്യങ്ങള്‍, സ്ഥല വിശേഷങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ പങ്കു വയ്ക്കുന്ന ത്രഡുകള്‍ കേരള ക്ളിസിന്‍റെ ഒരു പ്രത്യേകതയാണ്. ഇത് ഒരു പഠന പ്രക്രിയ പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനും സാധിക്കുന്നുണ്ടെന്ന് കേരള ക്ലിക്സിന്റെ സംഘാടകരായ സന്തൊഷും ജയപ്രകാശും പറഞ്ഞു.

മലയാളത്തിന്‍റെ പച്ചപ്പ് തെളിമയോടെ സൂക്ഷിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അനേകം മനോഹരമായ ചിത്രങ്ങളുണ്ടെങ്കിലും, തിരഞ്ഞടുത്ത കുറച്ച് ചിത്രങ്ങളുടെ പ്രദശനമാണ് നടക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമാണിത്.

ക്രോണിക് മൈലോയിഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ എന്ന ഗ്രാമത്തിലുള്ള ആര്യ എന്നു പേരുള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യാനും കേരളാ ക്ളിക്സ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ശ്രമ ഫലമായി 4 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.

പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫി വിതരണക്കാരായ പിക്സെട്രായുടെ സഹകരണത്തോടെ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീ. സേതുരാമന്‍, ചെന്നൈ ആണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്.

മധു ഇ. ജി.



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂരിന്‍റെ ധന സഹായം

December 23rd, 2008

ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും അമ്പതിനായിരം രൂപ വടകര എന്‍ ആര്‍ ഐ ഫോറത്തിന്‍റെ അഭിമുഖ്യത്തില്‍ ഡിസംബര്‍ 24 നു നാട്ടില്‍ വെച്ചു നടക്കുന്ന സമൂഹ വിവാഹത്തിലേക്ക് സംഭാവന ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍

December 23rd, 2008

അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. ഇസ്‌ ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ്‌ ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ്‌ ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്‌. മുസ്വഫ എസ്‌. വൈ. എസ്‌. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്‌. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ്‌ ദുല്‍ ഹമീദ്‌ സ അദി നന്ദിയും രേഖപ്പെടുത്തി.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരുമ സഹായം

December 23rd, 2008

ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷുറന്‍സ് തുക, ഈയിടെ മരണപ്പെട്ട ഒരുമ അംഗങ്ങള്‍ ആയിരുന്ന അന്‍വര്‍അലി റജീബ്, തുപ്പത്ത് കാസ്സിം, സി. കെ. അബ്ദുല്‍ ലത്തീഫ്, എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 2 of 2812345...1020...Last »

« Previous Page« Previous « അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു.
Next »Next Page » ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine