ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
പ്രശസ്ത ചിത്രകാര ന്മാരായ പ്രമോദ് കുമാര്‍, സുരേഷ് കുമാര്‍, നസീം അമ്പലത്ത്, സദാശിവന്‍ അമ്പലമേട്, മനോജ്, ഹര്‍ഷന്‍, കുമാര്‍, സതീശ് എന്നിവര്‍, തങ്ങളുടെ രചനകള്‍ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് വരകളാലും വര്‍ണ്ണങ്ങളാലും പ്രകടിപ്പിച്ചു. പ്രതിഭകളുടെ നവ മുകുളങ്ങള്‍ പല കുട്ടികളിലും കാണാന്‍ കഴിയുന്നതായി സമരന്‍ തറയില്‍ അഭിപ്രായപ്പെട്ടു. ആ കഴിവിനെ തുടരെ പ്രോത്സാഹി പ്പിക്കുകയും ശരിയായ കാഴ്ചകളിലൂടെ പുതിയ രചനകളിലേക്ക് വഴി തുറക്കുകയും ചെയ്യാന്‍ കഴിയും വിധം കൂടുതല്‍ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ഡിസംബര്‍ 5-ന് അജ്‌മാന്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന യുവ കലാ സഹിതി വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രദര്‍ശിപ്പിക്കു ന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
– സുനില്‍ രാജ് കെ. സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ