ജൈടെക്സിന് ഇന്ന് തുടക്കം

October 19th, 2008

ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പ്രദര്‍ശനവും സെമിനാറുകളും നടക്കുക. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അതേ സമയം ഇതിനോട നുബന്ധിച്ചുള്ള ജൈടെക്സ് ഷോപ്പര്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് ജൈടെക്സ് ഷോപ്പര്‍ നടക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും പ്രഭാഷണവും

October 18th, 2008

റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.

സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ.എസ്.സി.സി. യുടെ ഓണം – ഈദ് ആഘോഷം

October 17th, 2008

ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ് കല്‍ബയുടെ ഓണം ഈദ് ആഘോഷം 2008 ഐ. എസ്. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ഡോ. നാരായണന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജെനറല്‍ സെക്രട്ടറി കെ. സി. അബൂബക്കര്‍ സ്വാഗതം നിര്‍വഹിച്ചു. ഓണ സദ്യ യും സാംസ്കാരിക പരിപാടികളും അരങ്ങേറുകയുണ്ടായി. മഹാബലിയുടെ എഴുന്നള്ളത്തും കാണികളെ രസിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണയം സമകാലികം പ്രകാശനം

October 17th, 2008

ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. ആര്‍. കരീം സ്മാരക നാടക മത്സരം

October 17th, 2008

അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ പി. ആര്‍‍. കരീം സ്മാരക ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കുന്നു. അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടക മല്‍സരവും കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടകോത്സവവും 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായ് ഒരു സംഘടന നാടക മല്‍സരവുമായി രംഗത്തു വന്നിരിക്കുന്നത് എത്‌ നാടക കലാകാരന്മാര്‍ക്കും നാടക പ്രേമികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.

അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍‍. കരീമിന്റെ സ്മരണാര്‍ഥമാണ്‌ നാടക മല്‍സരം സംഘടിപ്പിക്കുന്നത്‌.

അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ്‌ മല്‍സരങ്ങള്‍ക്ക്‌ പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 21 of 26« First...10...1920212223...Last »

« Previous Page« Previous « കെ.എസ്.സി. യുടെ പുതിയ വനിതാ കമ്മിറ്റി
Next »Next Page » പ്രണയം സമകാലികം പ്രകാശനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine