യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം

October 13th, 2008

യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം

October 13th, 2008

സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. “തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ …” അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.

ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു.

യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി.

ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്.

00 971 50 73 22 932

– പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്

October 12th, 2008

ഇന്ന് ലോകത്ത് നടമാടുന്ന മുഴുവന്‍ കലാപ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം മനുഷ്യ മനസ്സില്‍ നിന്ന് ഗാന്ധിജി പഠിപ്പിച്ച അഹിംസാ സിദ്ധാന്തങ്ങള്‍ ആധുനിക സമൂഹം കയ്യൊഴിഞ്ഞതാണ് എന്നും, ആയതിനാല്‍ എല്ലാവരും ഗാന്ധിസത്തിലേക്ക് മടങ്ങണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. സലഫി ടൈംസ് ഫ്രീ ജേര്‍ണലും, ദുബായ് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുകയാണ് ഇന്ന് അദ്ദേഹത്തിന് നല്‍കാവുന്ന എറ്റവും വലിയ ആ‍ദരവ് എന്ന് പ്രമുഖ എഴുത്തു കാരനും വാഗ്മിയുമായ ബഷിര്‍ തിക്കോടി പറഞ്ഞു.

ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരിം അധ്യക്ഷനായിരുന്നു. ഷീലാ പോള്‍, കെ. പി. കെ. വേങ്ങര, കെ. എ. ജബ്ബാരി, നാരായണന്‍ വെളിയങ്കോട്, പോള്‍. ടി. വര്‍ഗിസ്, ജയദേവന്‍, ഫസലുദ്ദീന്‍ ശൂരനാട്, ജെന്നി ജോസഫ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്‍

October 12th, 2008

മുസ്വഫ : റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ വിപൂലീ കരിക്കുന്ന തിന്റെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ്‌ യോഗത്തില്‍ പുതിയതായി മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്‍ രൂപീകരിച്ചു. മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി ചെയര്‍മാന്‍, അബ്‌ദുല്ല കുട്ടി ഹാജി (വൈസ്‌ ചെയര്‍മാന്‍), റഷീദ് കൊട്ടില (കണ്‍വീനര്‍), സിദ്ധീഖ്‌ വേങ്ങര , അബൂബക്കര്‍ ടി. കെ. (ജോ. കണ്‍വീനര്‍മാര്‍), മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ്‌ സ അദി, അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്‌, റഫീഖ്‌ വടുതല (മെമ്പര്‍മാര്‍) ഉള്‍പ്പെടുന്ന കമ്മിറ്റി യായിരിക്കും റിലീഫ്‌ പ്രവര്‍ത്ത നങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക

മാരകമായ രോഗങ്ങള്‍ ബാധിച്ച വര്‍ക്കുള്ള ചികിത്സാ സഹായം, വീട്‌ ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവ യായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക.

– ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. ഓണ സദ്യ ജനകീയ ഉത്സവമായി

October 12th, 2008

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണസദ്യ യു. എ. ഇ. യിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ ജനകീ യോത്സവമായി. സെന്ററിലെ ഇരുനൂറോളം വരു വനിതകള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ സെന്റര്‍ അങ്കണത്തില്‍ ഒരുക്കിയ ഓണസദ്യയില്‍ മുവ്വായിരത്തോളം പേര്‍ പങ്കെടുത്തു. ഈ വര്‍ഷം ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയാ ണെന്ന‍്‌ കണക്കാ ക്കപ്പെടുന്ന സെന്റര്‍ ഓണ സദ്യ തികച്ചും പരമ്പരാ ഗതമായ വസ്ത്ര ധാരണ യോടെയാണ്‌ പ്രവര്‍ത്തകര്‍ വിളമ്പി ക്കൊടുത്തത്‌.

കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴ ക്കുലകളും കരിക്കിന്‍ കുലകളും കൊണ്ട്‌ അലങ്കരിച്ച സെന്റര്‍ അങ്കണത്തില്‍ തികച്ചും കേരളീയാ ന്തരീക്ഷത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ ഇന്ത്യന്‍ എമ്പസ്സി ലേബര്‍ അറ്റാഷെ സൂസന്‍ ജേക്കബ്‌, ഫസ്റ്റ്‌ സെക്രട്ടറി ആര്‍. കെ. സിങ്ങ്‌, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ ബാവ ഹാജി, അബുദാബി മലയാളി സമാജം ട്രഷറര്‍ സെബാസ്റ്റ്യന്‍ സിറിള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദ്‌, യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ്‌ പ്രേം ലാല്‍, മാക്‌ അബുദാബി പ്രസിഡന്റ്‌ ഇ. എം. ഷെരീഫ്‌, ശാസ്ത്ര സാഹിത്യ പരിഷദ്‌ പ്രസിഡന്റ്‌ ഇ. പി. സുനില്‍, ഫ്രണ്ട്സ്‌ ഓഫ്‌ എ. ഡി. എം. എസ്‌ ട്രഷറര്‍ ജയരാജ്‌, സേവനം പ്രസിഡന്റ്‌ കെ. രമണന്‍, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ്‌ സെക്രട്ടറി എ. പി. ഉമ്മര്‍, ഐ. എം. സി. സി. പ്രതിനിധി ഷാഫി, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അല്‍ ഫറ ഗ്രൂപ്പ്‌ സീനിയര്‍ മാര്‍ക്കെറ്റിങ്ങ്‌ മാനേജര്‍ അനില്‍ കൃഷ്ണന്‍, അല്‍ ഫറ ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍, ജെമിനി ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ഗണേഷ്‌ ബാബു, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ മാര്‍ക്കെറ്റിങ്ങ്‌ മാനേജര്‍ ആന്റോ, ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള ഫാറൂഖി, സെന്റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ച്‌ വികാരി റവ. ഫാദര്‍ എല്‍ഡോസ്‌, അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, ബ്രദേഴ്സ്‌ ഗള്‍ഫ്‌ ഗേറ്റ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ഷാജഹാന്‍, ഗുഡ്‌ ബൈ റോച്ചെസ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ സാദിഖ്‌, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഫിലിം ഡയറക്ടര്‍ രാജ ബാലാകൃഷ്ണന്‍, എസ്‌, എഫ്‌. സി. ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ കെ. മുരളീധരന്‍, കെ. എഫ്‌. എം .ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ വേണു പിള്ള, താഹ ഹോസ്പിറ്റല്‍ മാനേജിങ്ങ്‌ ഡയറക്ടര്‍ ഡോ. താഹ, യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി യു. എ. ഇ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ സമ്പന്ധിച്ചു. കെ. എസ്‌. സി. വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളോടു കൂടിയാണ്‌ ഓണ സദ്യയ്ക്ക്‌ തിരശ്ശീല വീണത്‌

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 23 of 26« First...10...2122232425...Last »

« Previous Page« Previous « കൊടിക്കുന്നില്‍ സുരേഷിന് സ്വീകരണം
Next »Next Page » മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine