ദുബായ് : ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മുസ്ലി യാം വീട്ടിൽ എം. വി. അബ്ദുൽ റഹിമാൻ (69) ദുബായിൽ വെച്ച് മരണ പ്പെട്ടു. പനി ബാധിച്ച തിനാൽ രണ്ടു ദിവസം മുൻപേ ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു.

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലിയാരുടെ ഏഴു മക്കളില്‍ മൂത്ത മക നാണ് അബ്ദുല്‍ റഹിമാന്‍. ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബുദാബി) അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.
വെളിയങ്കോട് കുറോട്ടില്‍ ഉമ്മര്‍ എന്നവരുടെ മകള്‍ റംല യാണു ഭാര്യ. ബിനില്‍ റഹ്മാന്‍, അജ്മല്‍, ഷിന്‍സി, ജിൻസി എന്നിവരാണു മക്കള്‍. ദേരയിലെ ഗൾഫ് ജനറൽ ട്രേഡിംഗ് എന്ന സ്ഥാപന ത്തിൽ ജനറൽ മനേജർ ആയി രുന്നു. കഴിഞ്ഞ 45 വർഷ മായി ഇതേ കമ്പനി യിൽ ജോലി ചെയ്തു വരികയായിരുന്നു.




അബുദാബി : സഹോദരി യുടെ വിവാഹ നിശ്ചയ ത്തിന് അവധി ക്ക് നാട്ടില്‍ പോയ പൊന്നാനി കറുക ത്തിരുത്തി സ്വദേശി കെ. അനീഷ് (25) വാഹന അപകട ത്തില്‍ മരിച്ചു. അനീഷും സുഹൃത്ത് മിഥുനും ബൈക്കില്‍ യാത്ര ചെയ്യവെ വ്യാഴാഴ്ച രാത്രി പൊന്നാനി തെയ്യങ്ങാട് വെച്ചാണ് അപകടം. ഇരു വരേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ എത്തിച്ചു എ ങ്കിലും അനീ ഷിനെ രക്ഷിക്കാൻ സാധിച്ചില്ല. മിഥുനാണ് ബൈക്ക് ഓടിച്ചിരുന്നത്.

മലപ്പുറം : പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി ക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍ – 95 ) നിര്യാതനായി. പ്രമുഖ ബഹു ഭാഷാ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ (ഇ. കെ. വിഭാഗം) പ്രസിഡണ്ടു മായിരുന്നു അസ്സയ്യിദ് ഹൈദറൂസ് അല്‍ അസ്ഹരി തങ്ങള്‍
