ചാവക്കാട് മണത്തല യിലെ പരേതനായ കൊട്ടിലില്‍ മുഹമ്മദുണ്ണി ( ഹിറ്റ്ലര്‍ മുഹമ്മദുണ്ണി ) യുടെ ഭാര്യ പാത്തുണ്ണി ( 96 ) ഇന്നു രാവിലെ മരണപ്പെട്ടു. ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നടക്കും. അല്‍ ഐന്‍ – ഐ. എസ്. സി. യുടെ മുന്‍ ജനറല്‍ സിക്രട്ടറി യും യു. എ. ഇ. യിലെ ആദ്യകാല നാടക പ്രവര്‍ത്തകനുമായ ലിയോ ചാവക്കാട് എന്ന ലിയാക്കത്ത് അലി മകനാണ്. ഹൈദ്രോസ് കുട്ടി, നൂര്‍ജഹാന്‍, സുബൈദ എന്നിവരാണ് മറ്റു മക്കള്‍. പി. എം. ഹുസൈന്‍, കെ. ഹുസൈന്‍ എന്നിവര്‍ മരുമക്കളും.



അബുദാബി : ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി എ. കെ. ഷബീര്‍ ( 29) അബുദാബിയില്‍ വെച്ചു മരണപ്പെട്ടു. ഹൃദയ സ്തംഭന മായിരുന്നു മരണ കാരണം.
ബോവിക്കാനം : കാസറഗോഡ് മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ പഴയ കാലത്ത് ഖുര്‍ആന്‍ ഓത്തു പുര നടത്തി വന്നിരുന്ന ആലൂര്‍ അടുക്കത്തില്‍ ഫാത്തിമ (92) നിര്യാതയായി. പരേതരായ കുഞ്ഞി പള്ളിയുടെയും അടുക്കത്തില്‍ കോളോട്ട് മറിയമ്മ യുടെയും മകളാണ്. കോളിയടുക്കത്തെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
