ചെന്ത്രാപ്പിന്നി തൈവളപ്പില്‍ ഹലീമ

October 26th, 2010

thaivalappil-haleema-epathram

അബുദാബി : ചെന്ത്രാപ്പിന്നി ഹൈസ്കൂള്‍ റോഡില്‍ പരേതനായ തൈവളപ്പില്‍ അബ്ദുള്ള യുടെ ഭാര്യ ഹലീമ (75)  തിങ്കളാഴ്ച വൈകീട്ട് മരണപ്പെട്ടു. അബുദാബി മലയാളീ സമാജം മുന്‍ ജനറല്‍ സിക്രട്ടറിയും പൊതു പ്രവര്‍ത്തക നുമായ   വീക്ഷണം നാസര്‍, നാടക പ്രവര്‍ത്തകനായ സഗീര്‍ ചെന്ത്രാപ്പിന്നി, അന്‍സാര്‍, കബീര്‍,  സഖരിയ്യ, ജമീല, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കൂരിക്കുഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചെമ്മനാട്ട് അബ്ദുല്‍ ഖാദര്‍

October 23rd, 2010

chemmanat-a-kader-kodungallur-ePathram
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ സജീവ പ്രവര്‍ത്തകനായ സി. എ. സിയാദിന്‍റെ പിതാവ്,  കൊടുങ്ങല്ലൂര്‍ കോതപറമ്പ്‌ ചെമ്മനാട്ട് അബ്ദുല്‍ ഖാദര്‍(65) വെള്ളിയാഴ്ച രാത്രി മരണപ്പെട്ടു.  ഖബറടക്കം ശനിയാഴ്ച കോതപറമ്പ്‌ ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും. സിയാദി നെ കൂടാതെ സിദ്ധീഖ്‌, സീനത്ത്‌ എന്നിവരും മക്കളാണ്. അജ്മാനില്‍ ജോലി ചെയ്യുന്ന സത്താര്‍ മരുമകനാണ്.   കൊടുങ്ങല്ലൂരിലെ മത സാംസ്കാരിക രംഗത്ത് സജീവമായിരുന്നു പരേതന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുവത്ര കുന്നത്ത്‌ മൊയ്തു

October 8th, 2010
kunnath-moidu-epathramചാവക്കാട്‌:  തിരുവത്ര സ്വദേശി സഖാവ് മൊയ്തു എന്നറിയപ്പെടുന്ന കുന്നത്ത്‌ മൊയ്തു (74) നിര്യാതനായി. രണ്ടു പതിറ്റാണ്ടായി തിരുവത്ര മഹല്ല് കമ്മിറ്റിയുടെ റിസീവര്‍ ആയി സേവനം അനുഷ്ടിച്ചു വരുന്ന ഇദ്ദേഹം പൊതു രംഗത്തും സജീവ മായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) തിരുവത്ര പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍.
 
അബുദാബി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന മൊയ്നുദ്ധീന്‍, ആയിഷാബായി, മൈമൂന എന്നിവര്‍ മക്കളാണ്. അബുദാബി നാഷണല്‍ ബാങ്കില്‍ ജോലി ചെയ്യുന്ന  ടി. എം. സലാം, മുസ്സഫ യിലുള്ള വി. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ മരുമക്കളാണ്.

- pma

അഭിപ്രായം എഴുതുക »

ചാലില്‍ ബീരാന്‍ കുഞ്ഞി

October 5th, 2010

ചാവക്കാട്‌:  ബ്ലാങ്ങാട് ചാലില്‍ ബീരാന്‍ കുഞ്ഞി (80) തിങ്കളാഴ്‌ച രാത്രി മരണപ്പെട്ടു. അല്‍ ഐനില്‍ ജോലി ചെയ്യുന്ന  സെയ്തു, ദുബായില്‍ ജോലി ചെയ്യുന്ന  അബ്ദുല്‍ റഹിമാന്‍, ചാവക്കാട് മഹാരാജ ടെക്സ്റ്റയില്‍സ് നടത്തുന്ന അലാവുദ്ദീന്‍, ഷറഫുന്നീസ, ഫാത്തിമ എന്നിവര്‍ മക്കളാണ്. ദീര്‍ഘകാലം ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി മെമ്പറായിരുന്നു. ഖബറടക്കം മണത്തല പള്ളി ഖബര്‍സ്ഥാനില്‍.

- pma

അഭിപ്രായം എഴുതുക »

റാസല്‍ഖൈമ യില്‍ മലയാളി മരിച്ച നിലയില്‍

October 5th, 2010

harris-nadapuram-epathramറാസല്‍ഖൈമ : മലയാളി വ്യാപാരിയെ റാസല്‍ഖൈമ യില്‍  മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ നാദാപുരം പെട്രോള്‍ പമ്പിന് സമീപം കസ്തൂരി ക്കുളം പരേതനായ കരുവാരി യില്‍ പോക്കര്‍ ഹാജി യുടെ മകന്‍ ഹാരിസ് നെയാണ് (42) റാസല്‍ഖൈമ അല്‍ജസീറ കോര്‍ണിഷില്‍ തിങ്കളാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

20 വര്‍ഷ ത്തോളമായി യു. എ. ഇ. യിലുള്ള ഹാരിസ്,  റാസല്‍ഖൈമ യില്‍ കഫറ്റീരിയ നടത്തുകയാണ്. പത്തു മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ച് എത്തിയത്. റാസല്‍ഖൈമ സെയ്ഫ് ആശുപത്രി മോര്‍ച്ചറി യില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- pma

അഭിപ്രായം എഴുതുക »

19 of 100« First...10...181920...3040...Last »

« Previous Page« Previous « മണത്തല കൊട്ടിലില്‍ മുഹമ്മദുണ്ണി യുടെ ഭാര്യ പാത്തുണ്ണി
Next »Next Page » ചാലില്‍ ബീരാന്‍ കുഞ്ഞി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine