കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ പരേതനായ ടി. എച്. മമ്മുവിന്റെ ഭാര്യ നായക്കര്‍ ഇല്ലത്ത് നബീസുമ്മ (88) നിര്യാതയായി. ടി. എച്. റസാഖ് , ടി. എച്. അബ്ദുള്‍ റഹ്മാന്‍, ഖാദര്‍, മോയ്തു, എന്നിവര്‍ മക്കളാണ്.
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ പരേതനായ ടി. എച്. മമ്മുവിന്റെ ഭാര്യ നായക്കര്‍ ഇല്ലത്ത് നബീസുമ്മ (88) നിര്യാതയായി. ടി. എച്. റസാഖ് , ടി. എച്. അബ്ദുള്‍ റഹ്മാന്‍, ഖാദര്‍, മോയ്തു, എന്നിവര്‍ മക്കളാണ്.
- ജെ.എസ്.
ബോവിക്കാനം : കാസറഗോഡ് ഉപ്പള ബന്തിയോട്ടെ മര വ്യാപാരിയും ബന്തിയോട് ടിമ്പര്‍ മര്‍ചന്ട് ഉടമയും ആലൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ വൈസ് പ്രസിടന്റുമായ ബി. കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (72) ഇന്ന് (തിങ്കള്‍) മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി.
പരേതനായ ആലൂര്‍ അക്കര അബ്ദുള്ളയുടെ മകള്‍ ബീ ഫാത്തിമയാണ് ഭാര്യ.
ബി. കെ. മുഹമ്മദ് കുഞ്ഞി (ദുബായ് ലുലു സെന്‍ടര്‍), ബി. കെ. കായിഞ്ഞി (ബന്തിയോട് ടിമ്പര്‍ മര്‍ചന്ട്), ബി. കെ. ഹംസ (മെമ്പര്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത്), ബി. കെ. അഷ്‌റഫ് (ടിമ്പര്‍ മര്ച്ചണ്ട് ചെര്‍ക്കള), ഉബൈദ് (ഒമാന്‍), സിദ്ദീഖ്, പരേതനായ കൊളോട്ട് അഹമ്മദിന്റെ ഭാര്യ ആസ്യ, തലപ്പാടി മഹമൂദിന്റെ ഭാര്യ ജമീല, ബന്തിയോട് ഹമീദിന്റെ ഭാര്യ റുഖിയ, എരിഞ്ഞിപ്പുഴ ഖാലിദിന്റെ ഭാര്യ ആയിഷ, ചട്ടഞ്ചാല്‍ ഇബ്രാഹിമിന്റെ ഭാര്യ അസ്മ, മഹമൂദ് ദാരിമിയുടെ ഭാര്യ മിസിരിയ, എന്നിവര്‍ മക്കളാണ്. ബവിക്കര കുന്നിലെ ബി. കെ. മുഹമ്മദ് കുഞ്ഞി ഹാജി, കുന്നില്‍ ബി. കെ. അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്,
മയ്യിത്ത് ഇന്ന് (തിങ്കള്‍) വൈകുന്നേരം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും .
പരേതന്റെ വേര്‍പാടില്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായ് അനുശോചിക്കുകയും പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
മരണ വീട്ടിലെ ഫോണ്‍ നമ്പര്‍: 04994 251 342
9447449956 – മകന്‍ ബി. കെ. അഷ്‌റഫ്
9447323214 – മകന്‍ ബി. കെ. കായിഞ്ഞി
0507654201 – ബി. കെ. മുഹമ്മദ് കുഞ്ഞി (ദുബായ് ലുലു സെന്‍ടര്‍)
0504760198 – ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
-
രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക്. പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ യാണ് മരണം സംഭവിച്ചത്. ചിത്രകാരി, കവയിത്രി, ബ്ലോഗ്ഗര്‍ എന്നിങ്ങനെ നിരവധി വിശേഷണ ങ്ങള്‍ ഉള്ള രമ്യാ ആന്‍റണി പലപ്പോഴായി തന്‍റെ ഡയറി യില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീ കരിച്ചതാണ് ‘ശലഭായനം’. ഇത് വളരെ യധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തി യിരുന്നതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.
തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ് സ്വദേശി ആന്‍റണി – ജാനറ്റ് ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.
- pma
അബുദാബി : തിരുവത്ര എളയേടത്ത് പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞവറു എന്നവരുടെ ഭാര്യ കുഞ്ഞുമോള്‍ (75) നിര്യാതയായി. ഗള്‍ഫിലെ പ്രമുഖ വ്യാപാര ശൃംഖല യായ ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇ. പി. മൂസ്സക്കുട്ടി ഹാജി, സുലൈമാന്‍, ഹമീദ്, അബ്ദുള്ള, മജീദ്, ഫാത്തിമ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജമീല, ഫാത്തിമ, ഹഫീസ, സുഹറ, അനായ, ഷക്കീന, സുബൈദ, കുഞ്ഞുമുഹമ്മദ്. ഖബറടക്കം ഇന്ന് രാവിലെ (തിങ്കള്‍) തിരുവത്ര പുതിയറ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കു വാന്‍ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. അബുദാബിയില്‍ ഈ ചൊവ്വാഴ്ച (ജൂണ്‍ 22 ന്) രാത്രി 9:30ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സമീപമുള്ള പള്ളിയില്‍ മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.
- pma
അബുദാബി : കല്ലേറ്റുംകര ഗ്ലോബല്‍ അസോസിയേഷന്‍ (K.G.A.) അബുദാബി കണ്‍വീനറും, ടൊയോട്ട യിലെ ജീവനക്കാരനു മായിരുന്ന നിഷാദിന്‍റെ ആകസ്മിക നിര്യാണത്തില്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. ലിജോ, ഷിന്റോ, നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ജേക്കബ് കളത്തിങ്കല്‍, കെ. കെ. ബോസ് എന്നിവര്‍ പരേതന്‍റെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
- pma