രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക്. പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ യാണ് മരണം സംഭവിച്ചത്. ചിത്രകാരി, കവയിത്രി, ബ്ലോഗ്ഗര്‍ എന്നിങ്ങനെ നിരവധി വിശേഷണ ങ്ങള്‍ ഉള്ള രമ്യാ ആന്‍റണി പലപ്പോഴായി തന്‍റെ ഡയറി യില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീ കരിച്ചതാണ് ‘ശലഭായനം’. ഇത് വളരെ യധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തി യിരുന്നതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.
തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ് സ്വദേശി ആന്‍റണി – ജാനറ്റ് ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.
- pma
Remya Chechi……chechi jeevikum enniyum Njgalude Manasukkail………………………
എന്നും നീ ശലഭമായ് ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും
കണ്ണിരോടെ ..വിടനല്‍കുന്നു…………….