Thursday, November 10th, 2011

ചലച്ചിത്ര നിര്‍മ്മാതാവ് എന്‍. പി. അബുവും സഹോദരനും അന്തരിച്ചു

priya-films-np-abu-ePathram
ചാവക്കാട് : ചലച്ചിത്ര നിര്‍മ്മാതാവും ബിസിനസ്സു കാരനുമായ മണവാളന്‍ അബു എന്ന എന്‍. പി. അബു (73) അന്തരിച്ചു. നവംബര്‍ 8 ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് അന്ത്യം സംഭവിച്ചത്. പ്രിയ ഫിലിംസ് ബാനറില്‍ ദ്വീപ്, പ്രിയ, അണിയാത്ത വളകള്‍, വിസ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച അബൂബക്കര്‍, എന്‍. പി. അബു എന്ന പേരില്‍ ചലച്ചിത്ര വൃത്തങ്ങളില്‍ ശ്രദ്ധേയനായി. നാട്ടുകാര്‍ക്ക് അദ്ദേഹം മണവാളന്‍ അബു ആയിരുന്നു.

ഒരുമനയൂര്‍ കിണര്‍ സ്റ്റോപ്പിന് സമീപം നാലകത്ത് പടുവിങ്കല്‍ മമ്മദ്‌ – കയ്യുമ്മ ദമ്പതികളുടെ മകനാണ്. ഒരു മാസമായി ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

ഭാര്യ : സുഹറ. മക്കള്‍ : റഫീഖ്, ഫൈസല്‍, ഷബാന. മരുമക്കള്‍ : റസിയ, സബീന, നൗഷാദ് (അജ്മാന്‍).

film-producer-np-abu-np-kader-ePathram

എന്‍. പി. അബുവും സഹോദരന്‍ എന്‍. പി. ഖാദറും

എന്‍. പി. അബു ആശുപത്രി യില്‍ മരിച്ച വിവരം അറിഞ്ഞ് സഹോദരനായ നാലകത്ത് പടുവിങ്കല്‍ ഖാദറും (71) കുഴഞ്ഞു വീണ് മരിച്ചു. സഹോദര ന്മാരുടെ ഖബറടക്കം ബുധനാഴ്ച, ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine