ഹൃദയാഘാതം : പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു

September 11th, 2014

musthafa-athinjal-kanhangad-ePathram
കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടര്‍ന്ന്‍ പ്രവാസി യായ യുവാവ് മരണപ്പെട്ടു. കുവൈത്തിലെ വ്യാപാരി യും കാഞ്ഞങ്ങാട് അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്തെ പരേതരായ റവാ സ്റ്റോര്‍ അബ്ദുള്‍ റഹ്മാന്റെയും നഫീസ യുടെയും മകനുമായ മുസ്തഫ(38)യാണ് ഹൃദയാ ഘാതം മൂലം മരണപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ മുസ്തഫയുടെ ഭാര്യാ ഗൃഹമായ പള്ളിക്കര മഠ ത്തിലെ വസതി യില്‍ വെച്ച് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ട മുസ്തഫയെ ഉടന്‍ തന്നെ അതിഞ്ഞാ ലിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3 മണി യോടെ മരണം സംഭവിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈത്ത് സിറ്റി യിലെ മുര്‍ഗാബില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരിക യായിരുന്നു മുസ്തഫ. നേരത്തെ അബൂദാബി യിലും ജോലി ചെയ്തിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് മുസ്തഫ കുവൈത്തില്‍ നിന്നും ലീവിൽ നാട്ടിൽ എത്തിയത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുസ്തഫ. പള്ളിക്കര മഠം സ്വദേശിനി റസീന യാണ് ഭാര്യ. റിനാസ്, റജു, എന്നിവര്‍ മക്കളാണ്.

സഹോദരങ്ങൾ : സുലൈമാന്‍, ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, റസിയ, താഹിറ.

- pma

വായിക്കുക:

Comments Off on ഹൃദയാഘാതം : പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു

ടി. പി. ഗംഗാധരന്റെ മാതാവ് പി. പി. ചെറിയക്കുട്ടി നിര്യാതയായി

August 30th, 2014

pp-cheriyakkutty-mother-of-tp-gangadharan-ePathram
അബുദാബി : സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാതൃഭൂമി ദിനപ്പത്രം അബുദാബി ലേഖകനുമായ ടി. പി. ഗംഗാധരന്റെ മാതാവ് പഴയ പുരയില്‍ ചെറിയക്കുട്ടി (86) നിര്യാതയായി.

വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങള്‍ മൂലം തളിപ്പറമ്പിലെ വസതി യില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണി ക്കായി രുന്നു അന്ത്യം. തളിപ്പറമ്പ് മാധവ നഗർ പൊതു ശ്മശാന ത്തിൽ സംസ്കാരം നടത്തി.

ഭര്‍ത്താവ് : പരേതനായ ടി. പി. കുഞ്ഞപ്പ രവിവര്‍മ്മന്‍ ആചാരി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ടി. പി. പത്മനാഭന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജർ ടി. പി. ഭരതന്‍, കാര്‍ത്യായനി, ഗീത, ജയശ്രീ, പുഷ്പ എന്നിവരാണ് മറ്റ് മക്കള്‍.

- pma

വായിക്കുക:

Comments Off on ടി. പി. ഗംഗാധരന്റെ മാതാവ് പി. പി. ചെറിയക്കുട്ടി നിര്യാതയായി

ഹൃദയ സ്തംഭനം മൂലം അബുദാബിയിൽ മലയാളി മരണപ്പെട്ടു.

August 28th, 2014

അബുദാബി : റാന്നി വടശ്ശേരിക്കര മുളവേലിൽ കണ്ണാത്തു മണ്ണിൽ ജോർജ് അലക്സാണ്ടർ (44) ആണ് അബുദാബി യിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത്.

george-alexander-ranni-ePathram
അബുദാബി എച്ച്. സി. എഫ്. കമ്പനി യിൽ ജോലി ചെയ്യുന്ന ജോർജ് അലക്സാണ്ടർ രാവിലെ ജോലിക്ക് പോകും വഴി നെഞ്ചു വേദന അനുഭവപ്പെട്ടു. തുടർന്ന് മരണം സംഭവിക്കു കയായി രുന്നു.

ഭാര്യ ഷൈനിയും മക്കളായ ആരോണ്‍, ആൻസൻ എന്നിവർ അബുദാബി യിൽ ഉണ്ട്. നിയമ നടപടി കൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് വടശ്ശേരിക്കര സെന്റ്‌ ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ.

- pma

വായിക്കുക:

Comments Off on ഹൃദയ സ്തംഭനം മൂലം അബുദാബിയിൽ മലയാളി മരണപ്പെട്ടു.

ഹൃദയാഘാതം : അവധിക്കു നാട്ടില്‍ പോയ പ്രവാസി നിര്യാതനായി

August 16th, 2014

manathala-cheenampully-niyas-ePathramഷാര്‍ജ : അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് മണത്തല ചീനപ്പുള്ളി ഹൌസില്‍ എം. സി. അലിക്കുട്ടി യുടെ മകന്‍ എം. സി. നിയാസ് (37) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമി ക്കുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടു ആശുപത്രി യിലേക്ക് പോകും വഴി യാണ് മരണം സംഭവിച്ചത് എന്ന് ബന്ധു ക്കൾ അറിയിച്ചു.

ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്നു

ഷാര്‍ജ യിലെ സ്വകാര്യ കമ്പനി യില്‍ ജോലി ചെയ്തിരുന്ന നിയാസ് നാല് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. ഹജീറ യാണ് ഭാര്യ. മകള്‍ :സായ. ദുബായിലുള്ള നിസാര്‍, കുവൈറ്റിലുള്ള നാസര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

- pma

വായിക്കുക:

Comments Off on ഹൃദയാഘാതം : അവധിക്കു നാട്ടില്‍ പോയ പ്രവാസി നിര്യാതനായി

ഹൃദയാഘാതം : അബുദാബിയിൽ മലയാളി യുവാവ് മരണപ്പെട്ടു

August 15th, 2014

yamuna-azuhar-kaniyapuram-ePathram
അബുദാബി : മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണ പ്പെട്ടു. അബുദാബി നാഷണൽ കാറ്ററിംഗ് കമ്പനിയിലെ (എൻ. സി. സി.) അഡ്മിനിസ്ട്രേഷൻ വിഭാഗ ത്തിൽ ജോലി ചെയ്യുന്ന അസ്ഹർ ആണ് വ്യാഴാഴ്ച മരിച്ചത്.

തിരുവനന്തപുരം കണിയാപുരം ബസ്സ് സ്റ്റാന്റിനു സമീപമുള്ള യമുനാ ഹൌസിൽ മുഹമ്മദ്‌ കുഞ്ഞ് – ഷൈല ബീവി ദമ്പതി കളുടെ മകനാണ് ഇരുപത്തി എട്ടു വയസ്സുള്ള അസ്ഹർ. ഏക സഹോദരി സുമയ്യ. ഈ വർഷം ജനുവരിയിലാണ് അസ്ഹർ വിവാഹിതനായത്. ഭാര്യ ഹാഷിമി.

കഴിഞ്ഞ ആറു വർഷമായി അബുദാബി യിൽ ജോലി ചെയ്യുന്നു. അബുദാബി ഖലീഫാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും എന്ന് ബന്ധുക്കൾ അറിയിച്ചു.

- pma

വായിക്കുക:

Comments Off on ഹൃദയാഘാതം : അബുദാബിയിൽ മലയാളി യുവാവ് മരണപ്പെട്ടു

4 of 100« First...345...1020...Last »

« Previous Page« Previous « പി. സി. ഉമ്മര്‍ നിര്യാതനായി
Next »Next Page » ഹൃദയാഘാതം : അവധിക്കു നാട്ടില്‍ പോയ പ്രവാസി നിര്യാതനായി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine