അറഫാ ദിന സംഗമം

December 10th, 2008

അവകാശങ്ങളെ പറ്റി ബോധവാന്‍മാ രാവുന്നതി ലുപരി ഉത്തരവാ ദിത്വങ്ങള്‍ നിര്‍വ്വഹി ക്കുന്നവ രാവണം വിശ്വാസികള്‍ എന്ന്‌ കെ. കെ. എം. സ അ ദി പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌ സംഘടിപ്പിച്ച അറഫാ ദിന – ആത്മീയ സംഗമത്തില്‍ ഉദ്ബോദന പ്രസംഗം നടത്തുക യായിരുന്നു അദ്ധേഹം. ഹജ്ജത്തുല്‍ വിദാ അ‌ (വിട പറയല്‍ പ്രസംഗം ) വേളയില്‍ ലക്ഷ ക്കണക്കിനു അനുയായി കളോടായി മുഹമ്മദ്‌ നബി (സ) തങ്ങള്‍ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവ വികാസങ്ങളില്‍ ലോകത്തിനു മുഴുവന്‍ വിചിന്തനത്തിനു വഴി തെളിയിക്കുന്നതാണ്‌ സ അദ്‌ ഓര്‍മ്മിപ്പിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. ജനറല്‍ സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി പ്രാര്‍ത്ഥനാ വേദിയ്ക്ക്‌ നേതൃത്വം നല്‍കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സംഗീത സന്ധ്യ

December 10th, 2008

ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന ‘ബാബുരാജ് സംഗീത സന്ധ്യ’ ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍‌റ്ററിലെ റോസ് ലോന്‍‌ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.

ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

മുഹമ്മദ് സഗീര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാന്‍ ക്രിക്കറ്റ് ടീം തായ്‌ലാന്‍ഡിലേക്ക്

December 10th, 2008

മസ്കറ്റ് : ഡിസംബര്‍ 13 മുതല്‍ 23 വരെ തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന ഏഷ്യന്‍ വനിത അണ്ടര്‍ ‍-19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കു ന്നതിനായി മലയാളിയായ മൈഥിലി മധുസൂധനന്‍ നേതൃത്വം നല്‍കുന്ന ഒമാന്‍ ടീം ഡിസംബര്‍ 7 ന് വൈകിട്ട് യാത്ര തിരിച്ചു. മസ്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ ഒമാന്‍ ക്രിക്കറ്റ് കണ്‍‌ടോള്‍ ബോര്‍ഡ് അംഗങ്ങളും ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും ക്രിക്കറ്റ് പ്രേമികളും ടീം അംഗങ്ങള്‍ക്ക് വിജയാ ശംസകളോടെ യാത്രയയപ്പു നല്‍കി. മൈഥിലി മധുസൂധനന്‍, കൃതി തോപ്രാണി, ഹാഗര്‍ ഗാബര്‍ അലി, സാനാ പാച്ച, ഐശ്വര്യ തൃപാഠി, പൌലോമി നിയോഗ്, ആര്‍സൂ സത്തിക്കര്‍, മീരാ ജെയിന്‍ ലക്ഷ്മി, മോനിഷാ നായര്‍, നടാഷാ ഷെട്ടി, റോവിനാ ഡിസൂസ, സാമന്താ മെന്‍ഡോന്‍സാ, റിദ്ധി ഷാന്‍ബാഗ്, ജയിഡ് പെരേരാ എന്നീ ടീം അംഗങ്ങളും വൈശാലി ജെസ്രാണി മാനേജരും രാകേഷ് ശര്‍മ്മ പരിശീലകനും സൌമിനി കേശവ് ഫിസിയോയും അടങ്ങുന്ന സംഘമാണ് തായ്‌ലാന്റിലേക്കു തിരിച്ചത്. യു. ഏ. ഇ., ഖത്തര്‍, ഹോങ് കോങ്, ഇറാന്‍, ഒമാന്‍, തായ്‌ലാന്റ്, എന്നീ രാജ്യങ്ങള്‍ പൂള്‍ ഏ യിലും നേപ്പാള്‍, മലേഷ്യാ, സിംഗപ്പൂര്‍, കുവൈറ്റ്, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങല്‍ പൂള്‍ ബി യിലുമായാണ് മത്സരിക്കുക. ഡിസംബര്‍ 23ന് ഫൈനല്‍ മത്സരം നടക്കും.

മധു ഈ. ജി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല പുരസ്ക്കാര ദാനം ഇന്ന്

December 8th, 2008

ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-ദലയുടെ ഈ വര്‍ഷത്തെ പുരസ്ക്കാരം ഡോ. കെ.എന്‍ പണിക്കര്‍ക്ക് ഇന്ന് സമ്മാനിക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പിണറായി വിജയന്‍ പുരസ്ക്കാര സമര്‍പ്പണം നടത്തും. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.വി ദാസ് ആമുഖ പ്രഭാഷണം നടത്തും. ഡോ. പി.കെ.ആര്‍ വാര്യര്‍, പി. ഗോവിന്ദപ്പിള്ള, എസ്. രമേശന്‍, കെ.എല്‍ ഗോപി തുടങ്ങിയവര്‍ പ്രസംഗിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

-

അഭിപ്രായം എഴുതുക »

ഇന്ന് ബലി പെരുന്നാള്‍

December 8th, 2008

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. വിവിധ പള്ളികളിലും ഈദ് മുസല്ലകളിലും രാവിലെ പെരുന്നാള്‍ നമസ്ക്കാരം നടക്കും. യു.എ.ഇയിലെ അബുദാബി, അലൈന്‍ എന്നിവിടങ്ങളില്‍ രാവിലെ 7.10 നാണ് പെരുന്നാല്‍ നമസ്ക്കാരം. ദുബായില്‍ 7.15 നും ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ 7.18 നും ഉമ്മുല്‍ ഖുവൈനില്‍ 7.10 നും റാസല്‍ ഖൈമയില്‍ ഏഴിനും ഫുജൈറയില്‍ 7.09 നുമാണ് പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടക്കുക. സൗദിയിലെ ദമാമിലും കിഴക്കന്‍ പ്രവിശ്യയിലെ മറ്റ് നഗരങ്ങളിലും ഇന്ന് രാവിലെ 6.30 നാണ് ബലി പെരുന്നാള്‍ നമസ്ക്കാരം. രാവിലെ 6.20 ന് ദോഹ പ്രിപ്പറേറ്ററി സ്കൂളില്‍ ഈദ് നമസ്ക്കാരം നടക്കും. വിവിധ സംഘടനകളുടേയും കൂട്ടായ്മയകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമേറിയ ബലിപെരുന്നാള്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ ദുബായില്‍ വിപുലമായ ആഘോഷങ്ങളുമുണ്ട്. ഇതിനോടനുബന്ധിച്ച് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഇന്ന് രാത്രി എട്ടിന് ഗംഭീര വെടിക്കെട്ട് നടക്കും.

-

അഭിപ്രായം എഴുതുക »

Page 7 of 157« First...56789...203040...Last »

« Previous Page« Previous « ഒരുമ ഈദ് മീറ്റ്
Next »Next Page » ദല പുരസ്ക്കാര ദാനം ഇന്ന് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine