അബുദാബി : ഞായറാഴ്ച രാവിലെ അബുദാബി അല്‍ ഫലാഹ് സിറ്റി ക്കടുത്ത് സ്വയ്ഹാന്‍ റോഡില്‍ ഉണ്ടായ വാഹന അപകട ത്തില്‍ ചാവക്കാട് കടപ്പുറം പഞ്ചായ ത്തിലെ കറുകമാട് വലിയകത്ത് മുഹമ്മദ് – ആമിനു ദമ്പതി കളുടെ മകന്‍ രായംമരക്കാര്‍ വീട്ടില്‍ ഷാജി (37) മരണപ്പെട്ടു. അബുദാബി ടൗണില്‍ നിന്നും കിലോമീറ്റര്‍ അകലെ യാണ് അല്‍ ഫലാഹ് സിറ്റി.
കഴിഞ്ഞ ഒമ്പത് വര്‍ഷ മായി അബുദാബി ഗള്‍ഫ് ആന്‍ഡ് സഫ ഡയറി കമ്പനി യില്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്തു വരിക യായിരുന്നു ഷാജി. ഡ്രൈവര്‍ പാകിസ്ഥാനി സ്വദേശിയും അപകട ത്തില്‍ മരിച്ചു. നല്ല മഴയുള്ള സമയമായിരുന്നു അപകടം നടന്നത്.
ഭാര്യ : പാടൂര്‍ സ്വദേശി റഫീന. മക്കള്‍ : സിനാന്‍ (14), നസീഹ (4). സഹോദരങ്ങള്‍ : റഫീഖ്, നൗഷാദ്, റംല. ഈ മാസമാദ്യം ഭാര്യയും മക്കളും വിസിറ്റ് വിസ യില്‍ അബുദാബി യില്‍ എത്തിയിരുന്നു. മേയ് 11ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കെ യാണ് അപകടം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary