അബുദാബി : ഹൃദയാഘാതം മൂലം മരിച്ച പാലക്കാട് ജില്ല യിലെ മണ്ണൂര്‍ പോറ്റം പുളക്കല്‍ വീട്ടില്‍ അബ്ദുല്‍ മജീദിന്റെ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
അബുദാബി മുറൂര്‍ റോഡിലെ കെട്ടിട ത്തില്‍ വാച്ച്മാന്‍ ആയിരുന്നു. 18 വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരിക യായിരുന്നു.
ഏപ്രില്‍ 27ന് രാവിലെ യാണ് അബ്ദുല്‍ മജീദിനെ ജോലി ചെയ്യുന്ന കെട്ടിട ത്തിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറി യില്‍ സൂക്ഷിച്ചി രിക്കുന്ന മൃതദേഹം നടപടി ക്രമ ങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. ഖബറടക്കം വ്യാഴാഴ്ച മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പരേതരായ മുഹമ്മദിന്‍െറയും ഹജറുമ്മയുടെയും മകനാണ് അബ്ദുല്‍ ഹമീദ്. ഭാര്യ : റശീദ. മക്കള്‍ : റംസി (18), റോഷ്ന (14), റൂബി (8).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary