കോട്ടിക്കുളം: (കാസര്‍കോട്) ഹകീം ബസ് ഉടമയും സിങ്കപൂര്‍ വ്യാപാരിയുമായ മുതിയക്കാല്‍ എ. കെ. അബ്ദുള്ള ഹാജിയുടെ ഭാര്യ ഫാത്തിമ ബീവി (59) ഇന്ന് രാവിലെ (തിങ്കള്‍ ) നിര്യാതയായി. തൈകടപ്പുറത്തെ എന്‍. പി. ഇബ്രാഹിമിന്റെ ഭാര്യ സഫിയ, അബൂദാബിയിലെ കൊളവയല്‍ സി. കെ. ഹംസ ഹാജിയുടെ ഭാര്യ റുഖിയ ബീവി, കുവൈറ്റില്‍ ജോലി ചെയ്യുന്ന അശ്രഫിന്റെ ഭാര്യ ഡോക്ടര്‍ മെഹനൂര്‍ (കുവൈറ്റ് ) എന്നിവര്‍ മക്കളാണ്.
മയ്യിത്ത് ഇന്ന് ഉച്ച തിരിഞ്ഞു കോട്ടിക്കുളം ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവു ചെയ്യും.
വീട്ടിലെ ഫോണ്‍ നമ്പര്‍ : +0467 2236563, 9846998684 (ഷബീര്‍ മുതിയക്കാല്‍)
- ജെ.എസ്.
(അയച്ചു തന്നത് : ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്)