ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് തോണിക്കര സ്വദേശി മാര്‍ക്കര അബൂബക്കറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇരുപത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഉമ്മുക്കുല്‍സുവാണ് ഭാര്യ. നാല് മക്കളുണ്ട്.
ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് തോണിക്കര സ്വദേശി മാര്‍ക്കര അബൂബക്കറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇരുപത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഉമ്മുക്കുല്‍സുവാണ് ഭാര്യ. നാല് മക്കളുണ്ട്.
-
ഒമാനില്‍ റോഡപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം മണിമല സ്വദേശിയും റൂവി മലാട്ടണ്‍ കമ്പനി സെയില്‍സ്മാനേജരുമായ ഷിനുവിന്‍റെ ഭാര്യ മനുവാണ് മരിച്ചത്. മുപ്പതു വയസ്സുള്ള മനു അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.
ചൊവ്വാഴ്ച്ച ഏഴു മണിക്ക് വൈദ്യ പരിശോധനയ്ക്ക് പോകുവഴി റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അയര്‍ക്കുന്നം ചക്കാലക്കല്‍ മേഴ്സിയുടേയും പരേതനായ തോമസിന്‍റേയും മകളാണ്. ഒമാനില്‍ രണ്ടു ദിവസം അവധിയായതിനാല്‍ മൃതദേഹം എപ്പോള്‍ നാട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടില്ല.
-
ഹജ്ജിനെത്തിയ മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശി മേമനയില്‍ യൂനുസ് കുഞ്ഞാണ് മരിച്ചത്. 70 വയസ്സായിരുന്നു. സര്‍ക്കാര്‍ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ ഇദ്ദേഹം മദീനാ സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. ഭാര്യ ആസ്യാ ബീവിയോടൊപ്പമാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. നാല് മക്കളുണ്ട്. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
-
അബുദാബിയിലെ എമിരേറ്റ്സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന നമ്പിശ്ശേരി ഷംസുദ്ദീന്‍ (48)
ശനിയാഴ്ച രാത്രി ഹ്യദയാഘാതം മൂലം മരണപ്പെട്ടു. മ്യതദേഹം അബുദാബി ഷേയ്ഖ് ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടിണ്ട്.
നിയമ നടപടികള്‍ക്കു ശേഷം മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരുമനയൂര്‍ തങ്ങള്‍പ്പടി സ്വദേശിയായ നമ്പിശ്ശേരി ഷംസുദ്ദീന്‍ ഇപ്പോള്‍ ഗുരുവായൂര്‍ തൈക്കാട് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്നു
വിവാഹിതനാണ്. മക്കളില്ല.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
ഒരുമനയൂര്‍ കഴുത്താക്കല്‍ സ്വദേശി
സി.കെ.അബ്ദുല്‍ ലത്തീഫ് (42)
ഇന്നു പുലര്‍ച്ചെ മരണമടഞ്ഞു.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം
രോഗ ബാധിതനായി നാട്ടിലെത്തിയിട്ട്,
ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു
ഒരുമ ഒരുമനയൂര്‍ ദുബായ്കമ്മിറ്റി
എക്സിക്യൂട്ടീവ് മെംബര്‍ സി.കെ.അഷറഫ്,
സി.കെ.റസാക്ക് എന്നിവര്‍ സഹോദരങ്ങളാണ്.
മൂന്നു സഹോദരിമാരുമുണ്ട്.
-