അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ എന്നിവ യുടെ സജീവ പ്രവര്‍ത്തകനും ആദ്യ കാല പ്രവാസി യുമായ ഒരുമനയൂര്‍ സ്വദേശി പി. വി. അബ്ദുട്ടി ഹാജി (79) നവംബര്‍ 19 വ്യാഴാഴ്ച രാത്രി മരണപ്പെട്ടു. ഖബറടക്കം ഒരുമനയൂര്‍ തെക്കേ തലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
1958 ല്‍ അബുദാബി യില്‍ എത്തിയ അബ്ദുട്ടി ഹാജി, 45 കൊല്ലം അബുദാബി യില്‍ ജോലി ചെയ്തി രുന്നു. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ഗസ്റ്റ് ഹൗസ് ആന്‍ഡ് പ്രൊട്ടൊ ക്കോള്‍ വിഭാഗ ത്തിലെ ജീവന ക്കാരനായിരുന്നു (ഇന്നത്തെ മിനിസ്റ്റ്രി ഓഫ് പ്രസിഡന്‍ഷ്യല്‍ അഫ്ഫ യേഴ്സ്).
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററുമായി ബന്ധ പ്പെട്ട് പ്രവാസ ലോകത്തെ മത സാമൂഹ്യ – ജീവ കാരുണ്യ മേഖല യില്‍ പ്രവര്‍ത്തിച്ചു കൊണ്ടി രിക്കുമ്പോഴാണ് ജോലി യില്‍ നിന്നും വിരമിച്ച് നാട്ടില്‍ സ്ഥിര മാക്കിയത്. തുടര്‍ന്ന് നാട്ടിലെ മത – സാമൂഹ്യ പ്രവര്‍ത്തന ങ്ങളില്‍ സജീവ മായിരുന്നു.
ഭാര്യ എ. കെ. ഹഫ്സത്ത്. മക്കള്‍ : സബീന മുഹമ്മദാലി, തനൂജ ജലീല്‍, ഷെമി മുഹമ്മദുണ്ണി, നൂര്‍ മുഹമ്മദ് (അബുദാബി), നജീബ് (ദുബായ്), ഷറിന്‍ നവാസ്, റഹീമ ആശിഫ് എന്നിവര്‍.