പദ്മശ്രീ ലഭിച്ച ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആദ്യത്തെ പ്രവാസിയായ ശ്രീ എം.എ.യൂസഫലിക്ക് അബുദാബിയില്‍ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഹിസ് ഹൈനസ്സ് ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ഇന്ത്യാ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ സംഘടനകളാണ് സ്വീകരണം നല്‍കുന്നത്. മെയ് 15ന് വ്യാഴാഴ്ച വൈകീട്ട് 07:30ന് അബുദാബി നാഷ്ണല്‍ തിയേറ്ററില്‍ നടക്കുന്ന അനുമോദന ചടങ്ങിന് ശേഷം മറ്റ് കലാപരിപാടികളും അരങ്ങേറും.
-