Wednesday, May 14th, 2008

റേഡിയോ ഏഷ്യയുടെ ദുന്ദുഭി

മണലാരണ്യത്തിലെ ആദ്യത്തെ മലയാള ശബ്ദം എന്നറിയപ്പെടുന്ന യു.എ.ഇ.യിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ മെയ് 8 വ്യാഴാഴ്ച രാത്രി ദുബായിലെ അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്നു. ദുന്ദുഭി എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയില്‍ മലയാള സിനിമാ, ഗാന രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വാണി ജയറാം, ബിജു നാരായണന്‍ എന്നിവര്‍ പങ്കെടുത്ത ഗാനമേളയില്‍ യു.എ.ഇ.യുടെ പ്രിയ ഗായികയായ രശ്മിയും ഗാനങ്ങള്‍ ആലപിച്ചു.

അറബികഥയുടെ സംഗീത സംവിധായകനായ ബിജിപാല്‍, റേഡിയോ ഏഷ്യ അവതാരകരായ രാജീവ് കോടമ്പള്ളി, രാജീവ് ചെറായി എന്നിവരും ഗാനമേളയില്‍ പങ്കെടുത്തു. സലീം കുമാര്‍, മഞ്ജു പിള്ളൈ, ഹരിശ്രീ മാര്‍ട്ടിന്‍, ബൈജു എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ സദസ്സിനെ രസിപ്പിച്ചു. വയലിന്‍ മാന്ത്രികനായ ബാലഭാസ്കറിന്റെ വയലിന്‍ വായന ശ്രദ്ധേയമായി. സുപ്രസിദ്ധ സിനിമാതാരം പൃഥ്വിരാജ് മുഖ്യ അതിഥിയായിരുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine