ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സൗദി അറേബ്യയിലെ രണ്ടാം ബിരുദദാന ചടങ്ങ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്നു. വിവിധ കോഴ്സുകളില്‍ വിജയികളായ 70 പേര് കോണ്‍സല്‍ ജനറല്‍ ഡോ. ഔസാഫ് സഈദില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. എം.എ ഇംഗ്ലീഷില്‍ സ്വര്‍ണ മെഡലിന് അര്‍ഹയായ സാജിദ ഫഖ്രിക്കും ബി.എയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആലിയ ഹമീദലിക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്കി.
-