അഞ്ചല്‍ സെന്റ് ജോണ്‍സ് കൊളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ. ഏ. ഇ. കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനം വിവിധ പരിപാടികളോടെ ദുബായി കരാമ സെന്ററില്‍ വെച്ച് ആഘോഷിച്ചു. മഹാകവി കുമാരനാശാന്റെ “വീണപൂവ്” എന്ന ഖണ്ഡകാവ്യത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം ജന്മദിനം ആശാന് സമര്‍പ്പിച്ച സ്മരണാഞ്ജലി ആയി മാറുകയായിരുന്നു. മഹാകവിയുടെ സ്മരണകളിരമ്പി നിന്ന അഘോഷ പരിപാടികളില്‍ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളീ മംഗലത്തും കലാമണ്ഡലം സുജാതയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ നൃത്ത സംഗീത ശില്പം അവതരിപ്പിക്കപ്പെട്ടു.
ചെറുകഥക്കുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ യുവ കഥാകാരന്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസ്ക ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. എ.എം. ഷെറീഫ് അസ്കയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി ശ്രീ. ഏഴംകുളം വര്‍ഗ്ഗീസ് രാജന്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ അദ്ധ്യാപകന്‍ പ്രൊഫസര്‍ തോമസ് ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ആലബര്‍ട്ട് അലക്സ്, അസ്കയുടെ മുഖ്യ ഉപദേശകന്‍ ശ്രീ. ഷാര്‍ളീ ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. എം.എസ്. ഷംനാദ് സ്വാഗതവും കണ്‍വീനര്‍ ശ്രീ. പി.ബി. മുരളി നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)