Monday, May 26th, 2008

അതിര്‍ത്തികള്‍ക്കതീതനായി എം. എഫ്. ഹുസ്സൈന്‍..!

അത്യപൂര്‍വമായ ഒരു ചിത്രകലാ പ്രദര്‍ശനമാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മെയ് 24നു വൈകുന്നേരം ഒരുക്കിയത്.

ഭാരതീയരായ ചിത്രകാരന്മാരോടൊപ്പാം തദ്ദേശീയ ചിത്രകാരന്മാരെയും ഉള്‍പ്പെടുത്തി മുപ്പത്തിരണ്ടു കലാകാരന്മാരുടെ ചിത്രങ്ങള്‍‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വിശാലമായ ഹാളില്‍ അണി നിരത്തുവാനുള്ള സഹൃദയത്വം പുതിയ സ്ഥാനപതി ശ്രീ അനില്‍ വാധ്വായ്ക്കുണ്ടായി. ഏറെ വിശകലനം ചെയ്യപ്പെടേണ്ട ചിത്രങ്ങളായിരുന്നു അവയില്‍ പലതും.

സ്വാഗത പ്രസംഗത്തില്‍ നിങ്ങള്‍ക്ക് ഞാനൊരു അതിശയം നല്‍കുന്നു എന്ന് ശ്രീ അനില്‍ വാധ്വ പറഞ്ഞു തുടങ്ങുകയും വൈദ്യുതി വിതരണം നിലച്ചു പോവുകയും ചെയ്തപ്പോള്‍ ഇതെന്തല്‍ഭുതം എന്നന്ധാളിച്ചു നിന്ന സദസ്സിന് തുടര്‍ന്നു വന്ന വൈദ്യതി വെളിച്ചത്തില്‍ തെളിഞ്ഞത് ശുഭ്ര വസ്ത്ര ധാരിയായി മന്ദസ്മിതവുമായി നില്‍ക്കുന്ന ആ അതുല്യ ചിത്രകാരനായാണ്.

ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വാ ശ്രീ എം എഫ് ഹുസ്സൈനോടൊപ്പം ഉത്ഘാടനവേളയില്‍

മാധുരിയുടെ മധുരിമ മുഴുവന്‍ വിളിച്ചറിയിക്കുന്ന മന്ദഹാസത്തോടെ ഭാരതത്തിന്റെ എക്കാലത്തേയും വലിയ ചിത്രകാരന്മാരിലൊരാളായ സാക്ഷാല്‍ എം. എഫ്. ഹുസ്സൈന്‍. ദുബൈയില്‍ നിന്നും ഈ പ്രദര്‍ശനം ഉത്ഘാടനം ചെയ്യാന്‍ മാത്രമായി എത്തിയതായിരുന്നു അദ്ദേഹം. ചുരുങ്ങിയ വാക്കുകളിലൊതുക്കിയ ഉത്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ ചിത്രങ്ങളും നടന്നു കണ്ട ശ്രീ ഹുസ്സൈന്‍ ഏറെ സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ ചിത്രകാരന്മാരെയും നേരിട്ടു പരിചയപ്പെടുകയും കയ്യൊപ്പു നല്‍കുകയും ചെയ്തു.

ശ്രീ എം എഫ് ഹുസ്സൈനുംഗ്ലാസ്സ് ചിത്രകാരന്‍ ശ്രീ പ്രഭാകരനും

ഗ്ലാസ്സ് ചിത്രകാരനായ ശ്രീ പ്രഭാകരന്റെ ചിത്രപ്രദര്‍ശനത്തിനു ശേഷം എംബസ്സി നടത്തുന്ന ശ്രദ്ധേയമായ ചിത്ര പ്രദര്‍ശനമായിരുന്നു ഇത്. ഇന്ത്യന്‍ കലാകാരന്മാരോടൊപ്പം തദ്ദേശീയ കലാ കാരന്മരേയും പോത്സാഹിപ്പിക്കേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്റെ ഉത്തമ മാതൃകയാണന്ന് ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വ പറഞ്ഞു.

ഈ. ജി. മധു
മസ്കറ്റ്

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine