മനാമ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുവാന്‍ ബഹറൈന്‍ പ്രേരണ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് അനുസ്മരണ പ്രഭാഷണവും കവിയരങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ സിനു കക്കട്ടില്‍ ഉത്തരാധുനീകത മലയാള കവിതയില്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. കാലഘത്തിന്റെ കഥ പറയുന്നതായിരിക്കണം കവിത എന്ന് കവിതകള്‍ വിലയിരുത്തിക്കൊണ്ട് ശ്രീ. ഇ. എ. സലീം അഭിപ്രായപ്പെട്ടു.
കവിത എന്തായിരിക്കണം എന്ന് അഭിപ്രായപ്പെട്ട ശ്രീ ഇ. എ. സലീമിന്റെ വാദഗതികളെ കവികള്‍ സ്വന്തം കവിത കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നേരിട്ടത് കവിതയിലെ പുതു തലമുറയിലെ കവികളുടെ ശക്തിയെ എടുത്തു കാണിക്കുന്ന അനുഭവമായിരുന്നു.
ശ്രീ. എം. കെ. നമ്പ്യാര്‍, സീന ഹുസ്സൈന്‍, ബാജി, കവിത. കെ. കെ., മൊയ്തീന്‍ കായണ്ണ, അനില്‍കുമാര്‍, സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, സജീവ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി.
ചടങ്ങുകള്‍ക്ക് പ്രചണ്ഢ താളവുമായ് കടമ്മനിട്ട കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.
– രാജു ഇരിങ്ങല്‍
രാജു ഇരിങ്ങലിന്‍റെ ബ്ലോഗ്:
ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/
http://komath-iringal.blogspot.com/
e വിലാസം : komath.iringal@gmail.com
-