തങ്ങളുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹറൈനിലെ കെ.എം.സി.സി. പ്രവാസി ഭാരതീയരായ വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു. യു.എ.ഇ. എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, സൌദിയിലെ നാസര്‍ അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എം.ഡി.യും ബഹറൈന്‍ നിവാസിയുമായ ഡോ. രവി പിള്ള, കുവൈറ്റിലെ വ്യവസായിയായ ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന ശ്രീ എം. മാത്യൂസ് എന്നിവര്‍ക്ക് പ്രവാസി അവാര്‍ഡുകള്‍ നല്‍കിയാണ് ആദരിയ്ക്കുന്നത്.
എം.കെ. ഗ്രൂപ്പ് എം.ഡി. പദ്മശ്രീ എം.എ.യൂസഫലിയെയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മൊഹമ്മദലിയെയും ഇതേ അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പിന്നീടൊരു ദിവസം ആയിരിയ്ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
ഇന്ത്യന്‍ സ്ഥാനപതി ശ്രീ ബാലകൃഷ്ണ ഷെട്ടി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ പാണക്കാട് ശിഹാബ് തങ്ങള്‍, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും.
ഇന്ന് രാത്രി നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
-