അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ആദ്യ ഫല പ്പെരുന്നാള്, ഈ വര്‍ഷവും “ഹാര്‍വെസ്റ്റ് ഫെസ്റ്റ് – സിംഫണി 2008” എന്ന പേരില്‍ സെന്‍റ് ആന്‍ഡ്രൂസ് പള്ളി അങ്കണത്തില്‍ വെച്ചു നടന്നു. സി. എസ്. ഐ. ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ആംഗ്ലിക്കന്‍ ചാപ്ലിന്‍ റെവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യ അതിഥിയായി പങ്കെടുത്ത് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
റവ. ഫാ. തോമസ് കുരിയന്‍, റവ. ഫാ. ഈശോ മാത്യു (മാര്‍ത്തോമ്മ ഇടവക), കെ. പി. സൈജി, പി. ഐ. വര്‍ഗ്ഗീസ്, എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ഇടവക വികാരി റവ. ഫാദര്‍. എല്‍ദോ കക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ റജി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടാലന്റ് മ്യൂസിക്ക് അവതരിപ്പിച്ച ഗാന മേളയും വിവിധ കലാ പരിപാടികളും വിനോദ മല്‍സരങ്ങളും അരങ്ങേറി. കേരളീയ ഭക്ഷണ വിഭവങ്ങള്‍, തട്ടുകട, മാവേലി സ്റ്റോര്‍ എന്നിവയും ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2008 മനോഹരമാക്കി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-