Friday, November 28th, 2008

വി. പി. സിംഗിന്റെ വേര്‍പാടില്‍ അനുശോചനം

അബുദാബി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍ രൂപവും മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദ്‌, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌ എന്ന‍ിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.

ഏറ്റവും ഉന്നത കുല ജാതിയില്‍ പിറന്ന് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ധീരമായ നടപടിയെടുത്ത വി. പി. സിംഗ്‌ മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ സന്ദേശ വാഹകനായിരുന്ന‍ു. ബി. ജെ. പി. യുടെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ മുഖം തിരിച്ചറിഞ്ഞ അദ്ദേഹം സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കീറ ത്തൊപ്പിയുമായി പുറപ്പെട്ട രഥ യാത്രയെ തടയുകയും അദ്വാനിയെ ചങ്ങലക്കിടുകയും ചെയ്തു. വി. പി. സിംഗ്‌ എന്ന‍ും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ വിമോചകനായിരുന്ന‍ു.

കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിന്റെ പിടിപ്പു കേട്‌ കൊണ്ട്‌ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്ന‍ായി തകര്‍ന്ന‍ു വീണെങ്കിലും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യം സംരക്ഷി ക്കുന്നതിനായി അധികാരം ത്യജിച്ച ഭരണാ ധികാരിയായി വി. പി. സിംഗിനെ ചരിത്രം എന്ന‍ും വാഴ്ത്തുമെന്ന‍്‌ പത്ര പ്രസ്താവനയിലൂടെ ഭാരവാഹികള്‍ അറിയിച്ചു.

രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിലും കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയ്യറ്റേഴ്സും പ്രതിഷേധി ക്കുകയുണ്ടായി.

രാജ്യത്ത്‌ നടമാടി ക്കൊണ്ടിരിക്കുന്നത്‌ ഇസ്ലാമിക്‌ തീവ്രവാദം മാത്രമല്ല, ഹൈന്ദവ തീവ്രവാദം കൂടി ആണെന്ന ശക്തമായ കണ്ടെത്തലുകള്‍ക്ക്‌ നേതൃത്വം കൊടുത്ത മുംബൈ തീവ്രവാദ സ്ക്വാഡിന്റെ തലവനടക്കം മൂന്ന‍്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും നൂറിലേറേ ജനങ്ങളും കൊല്ലപ്പെടുവാന്‍ വഴി വെച്ച ഭീകരാ ക്രമണ സാഹചര്യത്തില്‍ തീവ്രവാദ ത്തിനെതിരെ മുഖം നോക്കാതെ ശക്തമായ നിലപാട്‌ സ്വീകരിക്കണമെന്ന‍്‌ കെ. എസ്‌. സി. ശക്തി ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധ ക്കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാറിനോട്‌ അഭ്യര്‍ത്ഥിച്ചു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine