Monday, December 1st, 2008

100 തൊഴില്‍ വിഭാഗക്കാര്‍ക്ക് യു.എ.യില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിരോധിച്ചു

ദുബായ്: യു.എ.യിലെ 100 തൊഴില്‍ വിഭാഗങ്ങളെ വാഹനലൈസന്‍സ് ലഭിക്കാത്ത പട്ടികയിലേക്ക് മാറ്റി. പാചകവിദഗ്ദര്‍, മരപ്പണിക്കാര്‍, കഫതേരിയ വെയിറ്റേഴ്സ് തുടങ്ങി മിക്ക അവിദഗ്ധ ജോലിക്കാരേയും ഇത് ബാധിക്കും. പുതിയ നിര്‍ദ്ദേശപ്രകാരം യൂനിവേഴ്സിറ്റി ബിരുദം ആവശ്യമില്ലാത്ത ജോലിവിഭാഗക്കാര്‍ക്കൊന്നും തന്നെ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഗതാഗത വിഭാഗത്തിന് ലഭിച്ചതിനാല്‍ ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇത് ബാധകമായിരിക്കും. എന്നാല്‍ രജിസ്ത്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായവരെ ഇത് ബാധിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine