Tuesday, April 22nd, 2008

കണ്ണാടിയില്‍ കവിത വിരിയിക്കുന്ന പ്രഭാകരവിരുത് പ്രദര്‍ശനം ഒമാന്‍ ഇന്ത്യന്‍ എംബസ്സിയില്‍ ഏപ്രില്‍ 23ന്

മസ്കറ്റ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുള്ള അബ്ബാസ് ഒമാനിലെ ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് ഗള്‍ഫിലെ പ്രശസ്ത കണ്ണാടിചിത്രകാരനായ പ്രഭാകരന്റെ ചിത്ര പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നു. കണ്ണാടിയിലെ അത്ഭുതങ്ങള്‍ എന്നു വിളിക്കാവുന്ന ഈ ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മസ്കറ്റ് കേന്ദ്രീകരിച്ച് കണ്ണാടി മാധ്യമായി ചിത്രങ്ങള്‍ വരക്കുകയും, ഇവിടുത്തെ ഭരണാധികാരിയുടെ കൊട്ടാരം മുതല്‍ പ്രമുഖ മന്ത്രാലയങ്ങള്‍, ബാങ്കുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുഷ്പങ്ങളും പ്രകൃതി ദൃശ്യങ്ങളും മുതല്‍ വിക്ടോറിയന്‍ കാലഘട്ടത്തെയും ഇസ്ലാമിക പുരാണങ്ങളെയും വരെ ആധാരമാക്കിയുള്ള വൈവിധ്യമാര്‍ന്ന രചനാ വിഷയങ്ങളാണ് ശ്രീ പ്രഭാകരന്‍ തന്റെ ചിത്ര ഭാവനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കലാരൂപങ്ങളെ ഒമാനില്‍ പരിചയപ്പെടുത്തുന്നതിനുള്ള എംബസ്സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തിന് ഇന്ത്യന്‍ എംബസ്സി മുന്‍ കൈയെടുത്തത് എന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീമാന്‍ അനില്‍ വാധ്വ തന്റെ പത്രക്കുറിപ്പില്‍ പറഞ്ഞൂ. ഒമാനിലെ സാമ്പത്തിക മന്ത്രാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ത്രിമാന ചിത്രങ്ങളായ ജലാലി, മിരാനി, നക്കല്‍, നിസ്വ കോട്ടകള്‍, ഗ്രാന്‍ഡ് മോസ്ക്, പരമ്പര്യ ചിഹ്നമായ കഞ്ചര്‍, ഒമാന്റെ ഭൂപടം, പരമ്പരാഗത ആഭരണങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണന്ന് ശ്രീ അനില്‍ വാധ്വ അഭിപ്രായപ്പെട്ടു.

ചെന്നൈ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്ന് ചിത്രകലയില്‍ ബിരുദമെടുത്ത ശ്രീ പ്രഭാകരന്‍ ആദ്യകാലങ്ങളില്‍ പരസ്യ ചിത്രകലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുരാതന പള്ളികളിലും ഫ്രഞ്ച് ജര്‍മ്മന്‍ വാസ്തുശില്പങ്ങളിലും മുഖ്യ ആകര്‍ഷകമായിരുന്ന ഗ്ലാസ്സ് ചിത്രരചന തനിക്കും വഴങ്ങുന്നതാണന്ന തിരിച്ചറിവാണ് തന്നെ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിച്ചത് എന്ന് പ്രഭാകരന്‍ പറയുന്നു.

കൃത്രിമ വര്‍ണ്ണങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ നൂറ്റാണ്ടുകളെ അതിജീവിക്കാന്‍ പര്യാപ്തമാണ് ഈ ചിത്രങ്ങള്‍ എന്നദ്ദേഹം പറയുന്നു.

ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് എംബസ്സി ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുന്ന ചിത്രപ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടിയുള്ളതായിരിക്കും. ഏപ്രില്‍ 24ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനവുമുണ്ടായിരിക്കുന്നതാണ്.

Madhu E. G.
Muscat

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine