വിസിറ്റ് വിസ നിയമത്തില്‍ യു.എ.ഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യക്തിക ള്‍ക്കുള്ള വിസിറ്റ് വിസകള്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. 30 ദിവസത്തേയോ 90 ദിവസത്തേയോ വിസിറ്റ് വിസകള്‍ക്ക് അപേക്ഷി ക്കാമെങ്കിലും ഇവ പുതുക്കി നല്‍കില്ല. അതേ സമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരവും ഉണ്ട്.
ഒരു മാസത്തേക്കുള്ള ഷോര്‍ട്ട് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 500 ദിര്‍ഹമാണ് ഫീസ്. 3 മാസത്തേക്കുള്ള ലോംഗ് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 1000 ദിര്‍ഹമായും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ബിസിനസ് യാത്രക്കാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 2000 ദിര്‍ഹമാണ് ഫീസ്. ഈ വിസ ഉപയോഗിച്ച് നിരവധി തവണ രാജ്യത്ത് പ്രവേശിക്കാം. പക്ഷേ ഒരു സന്ദര്‍ശനത്തില്‍ 14 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇ. യില്‍ തങ്ങാന്‍ അനുവദിക്കില്ല.
അതേ സമയം ഏത് രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്താം. നേരത്തെ 79 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല. 30 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരം ഉണ്ട്.
എല്ലാ വിസകള്‍ക്കും 1000 ദിര്‍ഹത്തിന്റെ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് നല്‍കണം. ഒപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരി ക്കണമെന്ന നിബന്ധനയും ഉണ്ട്.
-