ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തണം

February 24th, 2008

കേരളത്തെ പിടിമുറുക്കിയിരിക്കുന്ന ഭൂമാഫിയകള്‍ ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സമയമാണിതെന്ന് എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ ജിദ്ദാ ഐ.ഡി.സി സംഘടിപ്പിച്ച വില്‍ക്കാനുണ്ട് കേരളം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, പി.ടി.എ ലത്തീഫ്, റഷീദ് കൊളത്തറ, സുലൈമാന്‍ ഫൈസി, അഡ്വ. മുനീര്‍ എന്നിവരും പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

കടന്നപ്പള്ളി രാമചന്ദ്രന് അവാര്‍ഡ്

February 24th, 2008

ഐ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ചെറിയ മമ്മുക്കേയി അവാര്‍ഡ് കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എയ്ക്ക്. 10,001 രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാര്‍ഡ്. ഏപ്രീലില്‍ കൊയിലാണ്ടിയില്‍ വച്ച് നടക്കുന്ന പ്രവാസി സംഗമമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണറുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പാനാസോണിക് പുറത്തിറക്കി

February 22nd, 2008

എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണറുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പാനാസോണിക് പുറത്തിറക്കി. 55 ഡിഗ്രി വരെ ചൂടുകൂടിയ കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇതിന്‍റെ കംപ്രസര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആസ്മയും അലര്‍ജിയും ഉള്ളവര്‍ക്ക് ഈ എയര്‍ കണ്ടീഷണര്‍ ഏറെ ഉപകാരപ്രദമാണെന്ന് പ്രൊഡക്ട് മാനേജര്‍ അബി തോമസ് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തില്‍ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണര്‍ വിപണിയില്‍ എത്തുന്നത്. മസാഹിസ മിയാസാക്കി, ഷോണ്‍ സുള്ളിവന്‍, അജിത് നായര്‍, മൗഷും ബസു, മൈക്കല്‍ ലോബര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

മന്ത്രി ബിനോയ് വിശ്വത്തിന് മാപ്പിള കലാ അക്കാദമി സ്വീകരണം നല്‍കി

February 22nd, 2008

സ്വകാര്യ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ കേരള വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന് അബുദാബി മാപ്പിള കലാ അക്കാദമി സ്വീകരണം നല്‍കി. ചടങ്ങില്‍ പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, കോയമോന്‍ വെളിമുക്ക്, കെ.കെ മൊയ്തീന്‍ കോയ, ഡോ. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റാസല്‍ ഖൈമയില്‍ കോണ്‍സുലര്‍ സര്‍വീസ്

February 22nd, 2008

റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ വെള്ളിയാഴ്ച (22/02)കോണ്‍സുലര്‍ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും സേവനം ലഭിക്കുക.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 155 of 157« First...102030...153154155156157

« Previous Page« Previous « ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് കോണ്‍ഫ്രന്‍സ്
Next »Next Page » എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണറുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പാനാസോണിക് പുറത്തിറക്കി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine