കണ്ണൂര്‍, നാറാത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം

February 26th, 2008

കണ്ണൂര്‍, നാറാത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഈ മാസം 29 ന്‍ നടക്കും. ഷാര്‍ജ റോളയിലെ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 നാണ്‍ പരിപാടി

-

അഭിപ്രായം എഴുതുക »

മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാര്‍ത്തോമ്മയ്ക്ക് സ്വീകരണം

February 25th, 2008

മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാര്‍ത്തോമ്മയ്ക്ക് ജബലലി മാര്‍ത്തോമ്മ ഇടവക സ്വീകരണം നല്‍കും.

ജബലലി പള്ളിയില്‍ ഫെബ്രുവരി 29 വെള്ളിയാഴ്ച്ച രാവിലെ 10.30 നാണ് ‍ സ്വീകരണ പരിപാടി. സ്വീകരണച്ചടങ്ങ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്യും.

-

അഭിപ്രായം എഴുതുക »

ദുബായ് കലാഭവന്‍റെ നൃത്തസംഗീത പരിപാടി

February 25th, 2008

ദുബായ് കലാഭവന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ സ്വരപല്ലവി എന്ന നൃത്തസംഗീത പരിപാടി സംഘടിപ്പിച്ചു. ഡോ. ശ്രീവല്‍സലന്‍ ജെ മേനോന്‍ അവതരിപ്പിച്ച കര്‍ണാടക സംഗീതമായിരുന്നു പ്രധാന ആകര്‍ഷണം. ചെന്നൈ കലാ ക്ഷേത്രയിലെ ശ്രീജിത്ത് നമ്പ്യാര്‍, മീരാ അരവിന്ദ് എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചു.

-

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് ഗള്‍ഫിന്റെ പരിപാടിക്ക് പുരസ്ക്കാരം

February 25th, 2008

ഏഷ്യാനെറ്റ് ഗള്‍ഫ് സംപ്രേക്ഷണം ചെയ്ത ടാങ്ങ് ക്വിസ് ദ വിസ് എന്ന പരിപാടിക്ക് ബെസ്റ്റ് യൂസ് ഓഫ് ടിവി പുരസ്ക്കാരം ലഭിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും പൊതു വിജ്ഞാനത്തേയും അടിസ്ഥാനമാക്കിയുള്ള ക്വിസ് പരിപാടിയായിരുന്നു ഇത്. വളരെ അഭിമാനം നല്‍കുന്ന ഒരു അവസരമാണ് ഇതെനന്ന് പ്രായോജകരായ ക്രാഫ്റ്റ് ഫുഡിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അഹ്മദ് യാഹ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിമൂന്ന് എപ്പിസോഡുകളിലായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരിപാടിയാണ് ടാങ്ങ് ക്വിസ് ദ വിസ്.

-

അഭിപ്രായം എഴുതുക »

ജിദ്ദയിലെ ഏറ്റവും നല്ല യുവഗായകരെ തെരഞ്ഞെടുക്കുന്നു

February 24th, 2008

ജിദ്ദയിലെ ഏറ്റവും നല്ല യുവഗായകരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജിദ്ദാ സ്റ്റാര്‍ 2008 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മത്സരത്തിലേക്കുള്ള ആദ്യത്തെ അപേക്ഷ റഹ് നാ സലീം ചടങ്ങില്‍ സമര്‍പ്പിച്ചു. സി.എം അഹ്മദ്, മുഹമ്മദ് കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

Page 154 of 157« First...102030...152153154155156...Last »

« Previous Page« Previous « ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തണം
Next »Next Page » ഏഷ്യാനെറ്റ് ഗള്‍ഫിന്റെ പരിപാടിക്ക് പുരസ്ക്കാരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine