കമറുദ്ദീന്‍ ആമയത്തിന്റെ പുസ്തക പ്രകാശനം

March 5th, 2008

യുവകവി കമറുദ്ദീന്‍ ആമയത്തിന്റെ പ്രഥമകവിതാസമാഹാരം “സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍” ഈ മാസം 13 ന് ‍ (വ്യാഴാഴ്ച്ച ) അബുദാബിയില്‍ പ്രകാശനം ചെയ്യും.

വൈകിട്ട് 7.30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഇന്തോ- അറബ് സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ കവി സച്ചിദാന്ദന്‍ പ്രകാശനം നിര്‍വഹിക്കും.

ഡി.സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍

-

അഭിപ്രായം എഴുതുക »

ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ വാര്‍ഷിക ധ്യാനം

March 4th, 2008

ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ ഇന്ന് (3/03/2008) മുതല്‍ വാര്‍ഷിക ധ്യാനം ആരംഭിക്കും. വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 9.30 വരെയാണ് പരിപാടി. ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി നേതൃത്വം നല്‍കും.

-

അഭിപ്രായം എഴുതുക »

സുപഥം 2008 സംഘടിപ്പിച്ചു

March 3rd, 2008

കൊട്ടപ്പുറം സി.എച്ച് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജിദ്ദയില്‍ സുപഥം 2008 സംഘടിപ്പിച്ചു. കെ.കെ മുഹമ്മദ് അഭ്ദുല്‍ കരീം നഗറില്‍ നടന്ന സാംസ്കാരിക സമ്മേളനം ഇസ്മായില്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മോയിന്‍കുട്ടി വൈദ്യര്‍ നഗറില്‍ നടന്ന കലാസന്ധ്യ എം.എസ് അലി സ്വാഗതമാട് ഉദ്ഘാടനം ചെയ്തു. ജമാല്‍പാഷയുടെ നേതൃത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചിരുന്നു.

-

അഭിപ്രായം എഴുതുക »

ഡി.സി ബുക്സ് പുസ്തകോത്സവത്തില്‍ പങ്കെടുക്കും

March 1st, 2008

ഈ മാസം 11 മുതല്‍ 16 വരെ നടക്കുന്ന അബുദാബി പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ് പങ്കെടുക്കും. കുട്ടികള്‍ക്കായി ഡി.സി പ്രസിദ്ധീകരിക്കുന്ന തുമ്പിയുടെ കൂടുതല്‍ പുസ്തകങ്ങള്‍ മേളയില്‍ കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ചലചിത്രോത്സവം

March 1st, 2008

ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലചിത്രോത്സവം സംവിധായകന്‍ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികോത്സവത്തില്‍ ഇന്ന് പ്രവാസി എഴുത്തുകാരുടെ സംഗമം നടക്കും. അബുദാബി സോഷ്യല്‍ സെന്ററില്‍ വൈകിട്ട് 8 മണിക്കാണ് പരിപാടി.

-

അഭിപ്രായം എഴുതുക »

Page 152 of 157« First...102030...150151152153154...Last »

« Previous Page« Previous « മുഹമ്മദ് നദീര്‍ മൌലവിക്ക് സ്വീകരണം
Next »Next Page » ഡി.സി ബുക്സ് പുസ്തകോത്സവത്തില്‍ പങ്കെടുക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine