മലയാളി ദമാമില്‍ അബോധാവസ്ഥയില്‍

March 8th, 2008

മലയാളി മൂന്നാഴ്ചയായി ദമാമിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍. കൊല്ലം വെളിയം സോമഭവനില്‍ മണികണ്ഠനാണ് അബോധാവസ്ഥയില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 ന് താമസ സ്ഥലത്ത് വച്ച് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് തടസം നേരിട്ടതാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

രണ്ടാമത് ഷാര്‍ജ വായനോത്സവം ആരംഭിച്ചു

March 8th, 2008

ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണ്‍ ഷെയ്ക്ക ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ കാസ്മി ഉദ്ഘാടനം ചെയ്തു. വായനയിലൂടെ അറിവും സംസ്ക്കാരവും ആര്‍ജ്ജിക്കുന്ന എന്ന സന്ദേശത്തിലാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 13 വരെ നീളുന്ന ഉത്സവത്തില്‍ വൈവിധ്യമേറിയ പരിപാടികള്‍ അരങ്ങേറും.

-

അഭിപ്രായം എഴുതുക »

ആരോഗ്യ സംഗമം സംഘടിപ്പിക്കുന്നു

March 7th, 2008

മിഡില്‍ ഈസ്റ്റ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗവും ഷിഫ റഹീമ ഡിസ്പന്‍സറിയും സംയുക്തമായി ഏഴിന് ജുബൈലില്‍ ആരോഗ്യ സംഗമം സംഘടിപ്പിക്കുന്നു. വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സംഗമത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. സെമിനാര്‍, ചോദ്യോത്തര വേള, വൈദ്യ പരിശോധന എന്നിവയും രക്ഷിതാക്കള്‍ക്ക് എഫക്ടീവ് പാരന്‍റിംഗിനെക്കുറിച്ചുള്ള ശില്പ ശാലയും നടക്കും.

-

അഭിപ്രായം എഴുതുക »

ജുബൈലില്‍ സന്ദര്‍ശനം നടത്തും

March 7th, 2008

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സംഘം 20,21 തീയതികളില്‍ ജുബൈലില്‍ സന്ദര്‍ശനം നടത്തും. ജുബൈല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ സേവന കേന്ദ്രത്തില്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറ് വരേയും 21 ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി രേഖകള്‍ സമര്‍പ്പിക്കാം.

-

അഭിപ്രായം എഴുതുക »

വൈക്കം പ്രവാസി കൂട്ടായ്മയുടെ ആലോചനാ യോഗം

March 7th, 2008

വൈക്കം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മള്‍ട്ടി സ് പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആലോചനാ യോഗം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലരയ്ക്ക് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. 22 കോടി രൂപ ചെലവില്‍ വൈക്കത്ത് നിര്‍മ്മിക്കുന്ന സ് പെഷ്യാലിറ്റി ആശുപത്രിയോട് അനുബന്ധിച്ച് സൗജന്യ സേവനമെന്ന നിലയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റും വൃദ്ധ സദനവും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3629943 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

Page 150 of 157« First...102030...148149150151152...Last »

« Previous Page« Previous « കൂപ്പണ്‍ വിതരണം ഉദ്ഘാടനം
Next »Next Page » ജുബൈലില്‍ സന്ദര്‍ശനം നടത്തും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine