മീലാദ് നബി പരിപാടികള്‍

March 20th, 2008

അലൈന്‍ സുന്നി യൂത്ത് സെന്‍റര്‍ ഇന്ന് മീലാദ് നബി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂളില്‍ നടക്കുന്ന പരിപാടി സാലിഹ് റാഷ്ദ് അല്‍ ദാഹിരി ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. വി.പി പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടുകുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

കാല്‍കഴുകല്‍ ശുശ്രൂഷ

March 19th, 2008

അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെയാണ് ശുശ്രൂഷ. ഡല്‍‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത പത്രോസ് മാര്‍ ഒസ്താത്തിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.

-

അഭിപ്രായം എഴുതുക »

കഥകളി ആസ്വാദനക്കളരി

March 18th, 2008

ദുബായില്‍ തിരനോട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ കഥകളി ആസ്വാദനക്കളരി സംഘടിപ്പിക്കുന്നു. 21 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഖിസൈസിലെ കലാമണ്ഡലത്തിലാണ് പരിപാടി. സന്താന ഗോപാലം കഥയെ ആസ്പദമാക്കി കെ.ബി നാരായണന്‍ ആട്ടക്കഥാ പരിചയം നടത്തും. മൃദംഗത്തില്‍‍ വെങ്കിടാചലവും ചെണ്ടയില്‍ ഗോപകുമാറും താളം തീര്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6504657 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

കോട്ടയ്ക്കല്‍ കോളേജ് കൂട്ടായ്മ ഗള്‍ഫില്‍

March 16th, 2008

ദുബായ് : മാളയ്ക്കടുത്തുള്ള കോട്ടമുറി കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഗള്‍ഫില്‍ കൂട്ടായ്മക്ക് രൂപം നല്‍കുന്നു.

പങ്ക് ചേരാന്‍ താത്പര്യമുള്ളവര്‍ അഫ്രേമിനെയൊ,ജോസിനെയോ ബന്ധപ്പെടണം

ഫോണ്‍ നമ്പറുകള്‍ : അഫ്രേം- 00971508520825, ജോസ് : 00971504597469

-

അഭിപ്രായം എഴുതുക »

സേവനം യു.എ.ഇ യുടെ സേവനോത്സവം

March 12th, 2008

സേവനം യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ ദുബായ്‌ അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ സേവനോത്സവം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്‌ച വൈകീട്ട്‌ 5.30 മുതലാണ്‌ പരിപാടി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പത്മശ്രീ എം.എ യൂസഫലി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ തിലകന്‌ സേവന രത്‌ന അവാര്‍ഡ്‌ ചടങ്ങില്‍ സമ്മാനിക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സ്‌മ്മേളനത്തില്‍ അറിയിച്ചു. സിനിമാല ടീമിന്റെ കോമഡി ഷോ, എസ്‌. ജാനകിയും ബിജു നാരായണനും പങ്കെടുക്കുന്ന ഗാനമേള തുടങ്ങിയവയും ഉണ്ടാകും. വാര്‍ത്താ സ്‌മ്മേളനത്തില്‍ പി. രാജേന്ദ്രപ്രസാദ്‌, ഡി. ചന്ദ്രന്‍, സജു ഇടയ്‌ക്കാട്‌ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

Page 148 of 157« First...102030...146147148149150...Last »

« Previous Page« Previous « കെ.എം.സി.സി കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഖത്തര്‍ ചാപ്‌റ്ററിന്റെ സെമിനാര്‍
Next »Next Page » കോട്ടയ്ക്കല്‍ കോളേജ് കൂട്ടായ്മ ഗള്‍ഫില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine