യു.എ.ഇ. യിലെ പുതിയ എഴുത്തുകാരെ ദല പ്രോത്സാഹിപ്പിക്കുന്നു

March 22nd, 2008

യു.എ.ഇ. യിലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് കഥകളും കവിതകളും ക്ഷണിച്ചു. സൃഷ്ടികള്‍ മൗലീകവും മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയും ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. സൃഷ്ടികള്‍ ദല, പി.ബി നമ്പര്‍ 13989, ദുബായ് എന്ന വിലാസത്തില്‍ ഈ മാസം 25 ന് മുമ്പ് ലഭിക്കണമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രീല്‍ നാലിന് ദുബായില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

-

അഭിപ്രായം എഴുതുക »

സൌദിയില്‍ കരിയര്‍ മേള

March 22nd, 2008

സിജി ജിദ്ദാ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ മേള സംഘടിപ്പിക്കും. ഈ മാസം 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് മേള. അസീസിയ ദൂഹത്ത് അല്‍ ഉലൂം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ കൗണ്‍സലിംഗ്, വിദൂര വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചുള്ള ബോധവത്ക്കരണം, റിമോട്ട് പാരന്‍റിംഗ് തുടങ്ങിയവായണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഗള്‍ഫിലെ തൊഴിലാളികള് എന്നിവരെ ഉദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഉസ്മാന്‍ ഇരുമ്പുഴി, കെ. മുസ്തഫ, അമീര്‍ അലി, റഷീദ് അമീര്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

March 22nd, 2008

ജിദ്ദയിലെ സംസ്കൃതി സാഹിത്യ വേദി നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിതയില്‍ അല്‍ഖര്‍ജിലെ പ്രൊഫ. നിസാര്‍ റഹ്മാനും, ചെറുകഥയില്‍ റിയാദിലെ ജോസഫ് അതിരുങ്കലും സി.എച്ച് സ്മാരക സാഹിത്യ പുരസ്ക്കാരത്തിന് അര്‍ഹരായി. ‍ ലേഖനത്തില്‍ ജിദ്ദയിലെ ബഷീര്‍ വള്ളിക്കുന്നിനും റിയാദിലെ അബ്ദുസമദ് കല്ലടിക്കോടിനുമാണ് ഒന്നാം സമ്മാനം. അവാര്‍ഡുകള്‍ അടുത്ത മാസം ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍. മുഹമ്മദ് കുട്ടി മാസ്റ്റര്‍, മൂസ, നിസാം ചാലിത്തൊടി, രായിന്‍കുട്ടി നീറാട്, മുഹമ്മദ് കാവുങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ അപകടങ്ങള്‍ കുറഞ്ഞു

March 21st, 2008

യു.എ.ഇയില്‍ പുതിയ ഫെഡറല്‍ ട്രാഫിക് നിയമം വന്നതിന് ശേഷം അപകട മരണങ്ങളുടെ തോത് കുറഞ്ഞതായി റിപ്പോര്‍ട്ട്. വാഹനാപകട മരണ നിരക്ക് 14 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

-

അഭിപ്രായം എഴുതുക »

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കലാ കായിക മത്സരം

March 20th, 2008

ദുബായിലെ അല്‍നൂര്‍ സ്ക്കൂള്‍ സംഘടിപ്പിച്ച ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കലാ കായിക മത്സരം ശ്രദ്ധേയമായി. യുഎഇയിലെ വിവധ സ്ക്കൂളില്‍ നിന്നായി മുന്നൂറിലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

Page 147 of 157« First...102030...145146147148149...Last »

« Previous Page« Previous « മീലാദ് നബി പരിപാടികള്‍
Next »Next Page » യു.എ.ഇ. യില്‍ അപകടങ്ങള്‍ കുറഞ്ഞു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine