കെ.ടി മുഹമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചനം

March 26th, 2008

മലയാള നാടക രംഗത്തെ കുലപതിയും സാംസ്കാരിക രംഗത്തെ പ്രമുഖ സാനിധ്യവുമായിരുന്ന കെ.ടി മുഹമ്മദിന്‍റെ നിര്യാണത്തില്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ അനിശോചിച്ചു. നാടക വേദിയെ നവീകരിച്ചും സാമൂഹിക ജീര്‍ണതകളെ അതിനിശിതമായി വിചാരണ ചെയ്തും ഒരു കാലഘട്ടത്തിന്‍റെ കലാ സാമൂഹിക പരിവര്‍ത്തനത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നുവെന്ന് ദല അനുശോചനക്കുറിപ്പില്‍‍ വ്യക്തമാക്കി. ചിരന്തന സാംസ്കാരിക വേദി, വായനക്കൂട്ടം എന്നീ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

-

അഭിപ്രായം എഴുതുക »

സേവ കുവൈറ്റില്‍ ഭാരതോത്സവം സംഘടിപ്പിക്കുന്നു

March 26th, 2008

ഏപ്രീല്‍ 11 ന് അബ്ബാസിയ മറീന ഹാളില്‍ രാവിലെ എട്ടര മുതലാണ് പരിപാടി. ഇന്ത്യയിലെ പാരമ്പര്യ കലകളാണ് ഇതില്‍ അവതരിപ്പിക്കുക. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക പാലക്കാട്ട് അന്ധരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ജ്യോതിസിന് നല്‍കുമെന്ന്സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

കിമോഹ എന്‍റര്‍പ്രണേഴ്സ് ലിമിറ്റഡിന്‍റെ ഇരുപതാം വാര്‍ഷികാഘോഷം

March 25th, 2008

യുഎഇയിലെ പ്രമുഖ ലേബല്‍ നിര്‍മ്മാതാക്കളായ കിമോഹ എന്‍റര്‍പ്രണേഴ്സ് ലിമിറ്റഡിന്‍റെ ഇരുപതാം വാര്‍ഷികാഘോഷം ദുബായില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സുലര്‍ ജനറല്‍ വേണു രാജാമണി, ജബലലി ഫ്രീസോണ്‍ സി.ഇ.ഒ സല്‍മ അലി സെയ്ഫ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. കമ്പനി ചെയര്‍മാന്‍ കിരണ്‍ അഷര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ നിന്നെത്തിയ അന്ധ ഗായക സംഘമായ ഹാര്‍ട്ട് ടു ഹാര്‍ട്ട് അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. ഈ അവസരത്തില്‍ മദര്‍ ആന്‍റ് ചൈല്‍ഡ് കെയര്‍ സെന്‍റര്‍ ഓഫ് ഫ്രണ്ട്സ് കാന്‍സര്‍ പേഷ്യന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കിമോഹ എം.ഡി വിനേഷ് കെ ഭീമാനി ഉപകരണങ്ങള്‍ വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

ദുബായിലെ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു

March 25th, 2008

7 നും 15 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക്, ഈ മാസം 26 മുതല്‍ 29 വരെ സബീല്‍ പാര്‍ക്കിലെ പാര്‍ട്ടി ഹാളിലാണ് ക്യാമ്പ്.

നാടകം, ചിത്രരചന, നാടന്‍പാട്ട്, ആനിമേഷന്‍, ഫോട്ടോഗ്രാഫി എന്നീ മേഖലകളെ അധികരിച്ച് നടത്തുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ പ്രശസ്ത നാടകപ്രവര്‍ത്തകനും, ചെറുകഥാക്യത്തുമായ ടി.വി.ബാലക്യഷ്ണനാണ്.

കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് 0502976289, 0503412699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

കൊച്ചിന്‍ കലാഭവന്‍റെ ഖത്തര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി

March 25th, 2008

കൊച്ചിന്‍ കലാഭവന്‍റെ ഖത്തര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി. ദോഹയില്‍ നടന്ന ചടങ്ങില്‍ ആല്‍ബി എന്ന കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നൃത്തം, സംഗീതം, ചിത്രരചന, തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇവിടെ പരിശീലനം നല്‍കും. ചടങ്ങില്‍ കലാഭവന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി മാത്യു, സാസ്ക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. കലാഭവന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 11 നടത്തുന്ന കലാവിരുന്നിന്‍റെ ആദ്യ ടിക്കറ്റ് വില്‍പ്പന ചടങ്ങില്‍ നടന്നു.

-

അഭിപ്രായം എഴുതുക »

Page 145 of 157« First...102030...143144145146147...150...Last »

« Previous Page« Previous « മലയാളിയെ കുവൈറ്റില്‍ കാണ്മാനില്ല
Next »Next Page » ദുബായിലെ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine