കോഴിക്കോട് സ്വദേശഇ കരുവന്തുരുത്ത് അഷ്റഫ് സമീറിനെ കുവൈറ്റില്‍ കാണാതായതായി പരാതി. ഈ മാസം 17 മുതലാണ് അഷ്റഫിനെ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9218965 എന്ന ഫോണ്‍ നമ്പറില്‍ വളിച്ചറിയിക്കണം.
കോഴിക്കോട് സ്വദേശഇ കരുവന്തുരുത്ത് അഷ്റഫ് സമീറിനെ കുവൈറ്റില്‍ കാണാതായതായി പരാതി. ഈ മാസം 17 മുതലാണ് അഷ്റഫിനെ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9218965 എന്ന ഫോണ്‍ നമ്പറില്‍ വളിച്ചറിയിക്കണം.
-
അല്‍ദീക്കിന്‍റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഹിന്ദി ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് വെള്ളിയാഴ്ച റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 6656101 എന്ന നമ്പറില്‍ വിളിക്കണം.
-
കൊല്ലം പരവൂര്‍ പ്രവാസികളുടെ സംഘടനയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ ജി. ദേവരാജന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മൊയ്തീന്‍ കോയ, പ്രണവം മധു, വിജയകുമാര്‍, സോജി, ശ്രീജേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ദേവരാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ദേവഗീതങ്ങള്‍ എന്ന പേരില്‍ ഗാനമേളയും നടന്നു.
-
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഒരുക്കുന്ന വിഷുക്കൈനീട്ടത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 27 ന് വൈകുന്നേരം അല്‍ നാസര്‍ ലിഷര്‍ ലാന്റിലാണ്‍ വിഷുകൈനീട്ടം അരങ്ങേറുക.
ഇതാദ്യമായാണ് ഏഷ്യാനെറ്റ് ദുബായില്‍ വിഷുവിനോട് അനുബന്ധിച്ച് മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നത്.
-
ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായകുഴൂര്‍ വില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ നാലര വര്‍ഷമായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന വിത്സന്‍, ന്യൂസ് ഫോക്കസ്, ചൊല്ലരങ്ങ് എന്നീ പരിപാടികളാണ് അവതരിപ്പിക്കുന്നത്. മൂന്ന് പുസ്തകങ്ങളുടെ കര്‍ത്താവാണ്.
ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള പ്രാദേശിക സംഘടനക്കുള്ള പുരസ്ക്കാരം ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ.എം.സി.സിക്ക് ലഭിച്ചു. സാംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ മസ് ഹറുദ്ദീനും, നസീം പുന്നയൂരിനുമാണ്.
ബഷീര്‍ ജന്‍മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അടുത്ത മാസം ദുബായില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സഹൃദയ പടിയത്ത് അധ്യക്ഷന്‍ ജബ്ബാരി അറിയിച്ചു
-