പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍ 28,29 തീയതികളില്‍ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നടക്കും. സമ്മേളനങ്ങള്‍ പാര്‍ട്ടി ലീഡര്‍ കെ.എം മാണി ഉദ്ഘാടനം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി തോമസ് കുതിരവട്ടം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും 29 ന് വൈകീട്ട് അഞ്ചിന് അബുദാബി ഫുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തിലുമാണ് സമ്മേളനങ്ങള്‍. അദ്ധ്വാന വര്‍ഗ സിദ്ധാന്തവും മാര്‍ക്സിസവും ഒരു താരതമ്യ പഠനം എന്ന വിഷയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. 28 ന് വൈകുന്നേരം മൂന്നരയ്ക്കാണ് പരിപാടി. കെ.എം മാണി, ഐസക് പട്ടാണിപ്പറമ്പില്‍, കെ.എല്‍ ഗോപി, നിസാര്‍ സെയ്ദ് എന്നിവര്‍ പങ്കെടുക്കും.