അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ അജ്മാന്‍ സെന്റര്‍ അടുത്ത മാസം ആരംഭിക്കും

March 30th, 2008

ഷാര്‍ജ : കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ പുതിയ ശാഖ ഏപ്രില്‍ മധ്യത്തോടെ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.

കണ്ണൂരില്‍ ഡോ. ജലീല്‍ ഗുരുക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പി.കെ.എം. ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ അല്‍മനാര്‍ പ്രവര്‍ത്തനം നടത്തുന്നത്.

യു.എ.യില്‍ ഇപ്പോള്‍ ഷാര്‍ജയിലും, മദാമിലുമാണ് ആയുര്‍വേദിക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
അജ്മാന്‍ മുഷ് രിഫ് മേഖലയില്‍ വിശാലമായ സെന്ററാണ് പുതിയതായി പ്രവര്‍ത്തനം തുടങ്ങുക.

ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും നല്‍കാന്‍ സെന്റര്‍ സജ്ജമാണെന്ന് ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഡോ. ജലീല്‍ ഗുരുക്കള്‍ പറഞ്ഞു.

ഗുരുക്കളുടെ നേത്വത്തില്‍ 3 ഡോക്ടര്‍മാരും അജ്മാന്‍ സെന്ററിന് വേണ്ടി പ്രവര്‍ത്തിക്കും. ഡോ. ദിലീപ്, ഡോ. കവിത, ഡോ. അബ്ദുള്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാവിധികള്‍ക്ക് നേത്വത്വം നല്‍കുക.

-

അഭിപ്രായം എഴുതുക »

സിജിയുടെ കരിയര്‍ മേള ശ്രദ്ധേയമായി

March 30th, 2008

ജിദ്ദയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിയര്‍ മേള ശ്രദ്ധേയമായി. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം, മഹല്ല് എംപര്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ 25 ന് ഷാര്‍ജയില്‍

March 29th, 2008

അക്കാഫ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ അടുത്ത മാസം 25 ന് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

അതോടനുബന്ധിച്ച് ഉച്ചക്ക് രണ്ടിന്, കുമ്മാട്ടിക്കളി, തെയ്യം, കഥകളി, മോഹിനിയാട്ടം, തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാര്‍ണിവല്‍ നടക്കുമെന്ന് അക്കാഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒന്‍പതാമത്തെ വര്‍ഷമാണ് അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

ഏപ്രില്‍ 11 ന് ദുബായ് ജുമൈറ ബീച്ച് ഹോട്ടലില്‍ വച്ച് വിപുലമായ ബിസിനസ് മീറ്റ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബി.എ.മഹ്മൂദ്, രാജേഷ് പിള്ള, ജൂബി കുരുവിള, റോയ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

അക്കാഫ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 050 305 1001, 050 642 64 96 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന്

March 27th, 2008

ദല സംഘടിപ്പിക്കുന്ന കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന് ദുബായില്‍ നടക്കും. നാടകകൃത്ത് ജോയ് മാത്യു, സാംസ്ക്കാരിക പ്രവര്‍ത്തകന്‍ ജ്യോതികുമാര്‍ എന്നിവര്‍ സംസാരിക്കും

-

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് വിഷുക്കൈനീട്ടം

March 27th, 2008

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന വിഷുക്കൈനീട്ടം ഇന്ന് ദുബായില്‍ അരങ്ങേറും.

അല്‍നാസര്‍ ലിഷര്‍ലാന്റില്‍ വൈകുന്നേരം 7 മണിക്കാണ് അഭിനേത്രി ശോഭന, ഗായകന്‍ വേണുഗോപാ‍ല്‍, ഹാസ്യതാരം സുരാജ് വെഞ്ഞാറുമൂട് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിഷുക്കൈനീട്ടം അരങ്ങേറുക.

-

അഭിപ്രായം എഴുതുക »

Page 143 of 157« First...102030...141142143144145...150...Last »

« Previous Page« Previous « പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍
Next »Next Page » കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine