തണല്‍ കുടുംബ വേദി, തളിര്‍ ബാലവേദി

April 2nd, 2008

തണല്‍ കുടുംബ വേദി, തളിര്‍ ബാലവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച കുടുംബ സംഗമം സംഘടിപ്പിക്കും. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും. കുട്ടികളുടെ പുണ്യ റസൂല്‍ എന്ന വിഷയത്തില്‍ എം.പി സുലൈമാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും.

-

അഭിപ്രായം എഴുതുക »

ബാലഭാസ്കര്‍ വയലിന്‍ വിസ്മയം നാളെ ഒമാനില്‍

April 2nd, 2008
മസ്കറ്റ് : ഒമാനിലെ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്റര്‍നാഷണല്‍ ( സായ്) ന്റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്റെ ഭാഗമാ‍യി വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഗമം നാളെ (ഏപ്രില്‍ 3ന് വ്യാഴാഴ്ച ) വൈകിട്ട് 7 മണിക്ക് ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടക്കും.
വയലിന്‍ കച്ചേരിക്ക് അകമ്പടിയായി ശ്രീ സുന്ദരരാജന്റെ വീണ, മഹേഷ് മണിയുടെ തബലയും മൃദംഗവും, മഞ്ജുമ്മാളിന്റെ ഘടം, ഡോ: രാജ് കുമാറിന്റെ ഫ്ലൂട്ട്, ജോസിയുടെ ഗിത്താര്‍ എന്നിവയുമുണ്ടായിരിക്കും.
ഇതോടൊപ്പം തന്നെ ഹരിയും ചേതനയും ചേര്‍ന്നവതരിപ്പിക്കുന്ന കഥക് നൃത്തവും അരങ്ങേറും.
മാതുലനാ‍യ ബി ശശികുമാറില്‍ നിന്ന് ബാല്യം മുതലേ വയലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ബാലഭാസ്കര്‍ ഇന്ന് സംഗീതലോകത്ത് , പ്രത്യേകിച്ച് ഉപകരണ വാദ്യമായ വയലിനില്‍ അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ്.
കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആല്‍ബമായ ‘കണ്‍ഫ്യൂഷന്‍” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഇപ്പോള്‍ പ്രസിദ്ധമായ ‘ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ‘ ഏറെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീതസംഗമമാണ്.
ബാംഗ്ലൂരിലെ നൂപുര കലാകേന്ദ്രത്തിന്റെ ഉടമകളായ ഹരിയും ചേതനയും നൃത്ത രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭകളാണ്.
ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് കൂടുതല്‍ സേവനത്തിന്റേതായ മാര്‍ഗത്തിലൂടെ നീങ്ങുന്ന സന്നദ്ധ സംഘടനയാണ് സമുദ്ര ഇന്റര്‍നാഷനല്‍ (സായ്). ഈ രംഗത്ത് ഏറെ നാളത്തെ പരിചയവും അര്‍പ്പണമനോഭാവവുമുള്ള ശ്രീ പി കെ ശശിധരന്‍, ശ്രീ സുരേഷ് ബി നായര്‍, ശ്രീ രാധാകൃഷ്ണപിള്ള എന്നിവരാണ് സായ് യുടെ സാരഥികള്‍.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു

March 31st, 2008

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു.

പ്രസിഡന്റിനും, അംഗങ്ങളുക്കും രാജിവയ്ക്കാനുള്ള കാരണങ്ങള്‍ നിരത്തിക്കൊണ്ട് ബിജു ഇ മെയില്‍ അയച്ചിരിക്കുകയാണ്.

ഐ.എം.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായെന്നും, മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകരല്ലാത്തവര്‍, സംഘടനയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ബിജു ആരോപിക്കുന്നു.

ബിജു ആബേല്‍ ജേക്കബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അധിക്യതര്‍ തടഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.എം.എഫ് അന്വേഷക്കമ്മിഷനെ വച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നും ബിജു ആരോപിക്കുന്നു.

സംഘടനയുടെ മുന്‍ പ്രസിഡന്റ് ഫുജൈറ ജയിലില്‍ കഴിയുന്നതിന്റെക്കുറിച്ച് സംഘടന അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ സഹായം ചെയ്യണമെന്നും ബിജു ഇ മെയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഇന്ത്യന്‍ മീഡിയ ഫോറം എക്സിക്യുട്ടീവ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്

-

അഭിപ്രായം എഴുതുക »

പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം

March 31st, 2008

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വൃക്ഷ മിത്ര അവാര്‍ഡ് നേടിയ പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം നല്‍കുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കേളേജ് അലുംമ്നിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രീല്‍ നാലിന് വൈകുന്നേരം അഞ്ചര മുതല്‍ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വന്‍ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗസല്‍ നിശയും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

കെ.എം.സി.സി. സഹായമെത്തിച്ചു

March 31st, 2008

ദോഹയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നഷ്ടമുണ്ടായ മലയാളികള്‍ക്ക് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സഹായമെത്തിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശികളായ 12 പേര്‍ക്കാണ് ധനസഹായമുള്‍പ്പടെയുള്ളവ നല്‍കിയത്. തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചിരുന്നു.

-

അഭിപ്രായം എഴുതുക »

Page 141 of 157« First...102030...139140141142143...150...Last »

« Previous Page« Previous « ഇന്ത്യന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം
Next »Next Page » പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine