ദല ദുബായില്‍ നാളെ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രശസ്ത കവികളായ സുഗതകുമാരി, ഡി.വിനയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ആലങ്കോട് ലീലാക്യഷ്ണന്‍ ആണ് ക്യാമ്പിന് നേത്വത്വം നല്‍കുന്നത്. വൈകിട്ട് കഥാവായനയും കവിതാ വായനയും നടക്കും. പുതിയ എഴുത്തുകാര്‍ക്ക് നിരൂപക ശ്രദ്ധ കിട്ടുന്നില്ലെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. നാളെ ദുബായില്‍ ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യമ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികത കത്തി നിന്ന കാലത്ത് എഴുത്തുകാര്‍ക്ക് നിരൂപകരുടെ പരിലാളന കിട്ടിയിരുന്നു. ഇപ്പോള്‍ പുതിയ എഴുത്തുകാര്‍ക്ക് അങ്ങനെ ഒരു സൗഭാഗ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് ദലയുടെ സാഹിത്യ ക്യാമ്പ് ആരംഭിക്കുക. കവി ഡി. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാലുകെട്ടും മലയാള നോവല്‍ സാഹിത്യവും എന്ന വിഷയത്തില്‍ സംവാദവും ഉണ്ടാകും.