ഇന്ത്യന്‍ സ്കൂള്‍ ഫൗണ്ടേഷന്‍ ഡേ ആഘോഷിച്ചു

April 5th, 2008

ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ 26-ാമത് ഫൗണ്ടേഷന്‍ ഡേ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി അംബാസഡര്‍ രാജീവ് സഹാറെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുംതാസ് അലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ,കെ മുഹമ്മദ് ഷാഫി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

അരി കയറ്റുമതി നിരോധനത്തിനെതിരെ ഉമ്മന്‍ ചാണ്ടി

April 5th, 2008

കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ ചാണ്ടി രംഗത്ത്
ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭേദഗതി വരുത്തണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ദമാമില്‍ പറഞ്ഞു.
വന്‍ തോതിലുള്ള അരി കയറ്റുമതി നിരോധിച്ചത് ശരിയാണെങ്കിലും 5-10 കിലോ പാക്കറ്റുകളുടെ നിരോധനം ശരിയല്ല. ഇത് സാരമായി ബാധിക്കുക പ്രവാസികളെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃസ്വ സന്ദര്ശനാര്‍ത്ഥം ദമാമില്‍ എത്തിയ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കെ.സി ജോസഫ് എം.എല്‍.എ, നസീര്‍ മണിയംകുളം, മുഹമ്മദ് അലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ബാലഭാസ്കര്‍ വയലിന്‍ വിസ്മയം

April 5th, 2008


ഒമാനിലെ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്റര്‍നാഷണല്‍ ( സായ്) ന്റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്റെ ഭാഗമാ‍യി വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഗമം ഏപ്രില്‍ 3ന് വ്യാഴാഴ്ച ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടന്നു.

-

അഭിപ്രായം എഴുതുക »

അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഇന്ന് ദോഹയില്‍ തുടക്കമാവും

April 4th, 2008

അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് നാളെ ദോഹയില്‍ തുടക്കമാവും. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ ഈ മാസം 11 വരെയാണ് സമ്മേളനം. ഒന്‍പത് സെഷനുകളിലായിട്ടാണ് സമ്മേളനം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസഫലി, ഡോ. രവി പിള്ള എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ദൂസരിയും കേരള വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വവും പങ്കെടുക്കും. ടി.എന്‍ ഗോപകുമാര്‍, നികേഷ് കുമാര്‍ , ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്‍റെ വാര്‍ഷിക സമ്മേളനം അജ്മാനില്‍

April 4th, 2008

അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്‍റെ വാര്‍ഷിക സമ്മേളനം അജ്മാനില്‍ ആരംഭിച്ചു. അജ്മാന്‍ കെംപിന്‍സ്കി ഹോട്ടലില്‍ നടന്ന പരിപാടി ശൈഖ് മാജിദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എം.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണ്‍, ഡോ. സണ്ണി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 600 ഓളം ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഇന്ന് തുടര്‍ വിദ്യാഭ്യാസ പരിപാടിയാണ് നടന്നത്.

-

അഭിപ്രായം എഴുതുക »

Page 138 of 157« First...102030...136137138139140...150...Last »

« Previous Page« Previous « ഹെല്‍ത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു
Next »Next Page » അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഇന്ന് ദോഹയില്‍ തുടക്കമാവും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine