തണല്‍, തളിര്‍ കുടുംബ സംഗമം

April 6th, 2008

ജിദ്ദയില്‍ തണല്‍ കുടുംബവേദിയുടേയും തളിര്‍ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. എം.പി സുലൈമാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഐഡിസി ഈവനിംഗ് മദ്രസാ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മത്സര വിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും അമീര്‍ ഹുസൈന്‍ ബാഖാവി പൊന്നാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ. മുനീര്‍ അധ്യക്ഷനായിരുന്നു.

-

അഭിപ്രായം എഴുതുക »

ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളില്‍ ഷിഫ്റ്റ് സംവിധാനം

April 6th, 2008

ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളിന് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള അനുമതി ലഭിച്ചു. സ്ക്കൂളില്‍ അഡ്മിഷന്‍ കാത്തിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ചൊല്‍ക്കാഴ്ച്ച ഏപ്രില്‍ 18ന് ദുബായില്‍

April 5th, 2008

ദുബായ്‌ : കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച ഈ മാസം 18ന് ദുബായില്‍ അരങ്ങേറും. മലയാളത്തിലെ ആദ്യ കാല കവിതകള്‍ മുതല്‍, ഒടുവിലത്തെ കാവ്യ രീതികള്‍ വരെ ഉള്‍പ്പെടുത്തി, വിത്സണ്‍ അവതരിപ്പിക്കുന്ന അര മണിക്കൂര്‍ പരിപാടിയാണ് ചൊല്‍ക്കാഴ്ച്ച. ഇതിന് മുന്‍പ് അബുദാബിയിലും, മസ്ക്കറ്റിലും കുഴൂര്‍ വിത്സണ്‍ ചൊല്‍ക്കാഴ്ച്ച അവതരിപ്പിച്ചിട്ടുണ്ട്. കവിത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചൊല്‍ക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് വിത്സണ്‍ പറഞ്ഞു. അങ്കമാലി NRI അസോസിയേഷന്റെ വാര്‍ഷികത്തോ ടനുബന്ധിച്ച് പതിനെട്ടാം തിയതി വൈകിട്ട് 7.30 ന് ദുബായ് കരാമ സെന്ററിലാണ് ചൊല്‍ക്കാഴ്ച്ച അരങ്ങേറുക.

-

വായിക്കുക:

1 അഭിപ്രായം »

ദുബായ് തീപിടുത്തം, കെ.എം.സി.സി രംഗത്തെത്തി

April 5th, 2008

ദുബായിലെ നൈഫ് സൂക്കിലുണ്ടായ തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി ദുബായ് കെ.എം.സി.സി രംഗത്തെത്തി.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നൈഫ് സൂക്കിലെ കച്ചവടക്കാരുടേയും തൊഴിലാളികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. അഗ്നിബാധയില്‍ നശിച്ച ഇവരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും തയ്യാറാക്കുന്നതിന് സഹായം നല്‍കാനായി പ്രത്യേക കൗണ്ടര്‍ കെ.എം.സി.സിയില്‍ തുറക്കും. യോഗത്തില്‍ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. യഹ് യ തളങ്കര, സി.പി ബാവഹാജി, ഖാദര്‍ തെരുവത്ത്, എം.സി ഹുസൈന്‍ ഹാജി, ഒ.കെ ഇബ്രാഹിം, ഫാറൂഖ് പട്ടിക്കര എന്നിവര്‍ പ്രസംഗിച്ചു. നൈഫ് സൂഖ് അഗ്നിബാധ പുനരധിവാസ കമ്മിറ്റിയും യോഗത്തില്‍ രൂപീകരിച്ചിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

പൊതുഭൂമി സമ്പന്നരുടെ പിടിയിലെന്ന് ചുള്ളിക്കാട്

April 5th, 2008

രാജ്യത്തെ പൊതുഭൂമിയും സ്ഥാപനങ്ങളും സമ്പന്നരുടെ പിടിയിലാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

-

അഭിപ്രായം എഴുതുക »

Page 137 of 157« First...102030...135136137138139...150...Last »

« Previous Page« Previous « ഇന്ത്യന്‍ സ്കൂള്‍ ഫൗണ്ടേഷന്‍ ഡേ ആഘോഷിച്ചു
Next »Next Page » ദുബായ് തീപിടുത്തം, കെ.എം.സി.സി രംഗത്തെത്തി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine