ജിദ്ദയില്‍ പ്രഭാഷണം

April 10th, 2008

അമേരിക്കയിലെ ഇസ്ലാമിക് മിഷന്‍ ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ യൂസുഫ് എസ്റ്റസ് ഇന്നും നാളെയും ജിദ്ദയില്‍ പ്രഭാഷണം നടത്തും.
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന പ്രഭാഷണത്തില്‍ 12 വയസിന്‍ മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ച നടക്കുന്ന പ്രഭാഷണത്തില്‍ പൊതുജനങ്ങള്‍ക്കുമായിരിക്കും പ്രവേശനം.
വൈകുന്നേരം ഏഴ് മുതല്‍ ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ മലയാളി സമ്മേളനം; സാംസ്ക്കാരിക സമ്മേളനം നടന്നു

April 10th, 2008

ദോഹയില്‍ നടക്കുന്ന അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത സാംസ്കാരിക സമ്മേളനം നടന്നു. അബ്ദുസമദ് സമദാനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മത സൗഹാര്‍ദ്ദ വേദികള്‍ വളരുകയും വിശാലമാവുകയും ചെയ്യണമെന്നും എന്നാല്‍ മാത്രമേ മതവും സംസ്ക്കാരവും രാഷ്ട്രീയവും മനുഷ്യര്‍ക്ക് ഉപകാരപ്പെടുകയുള്ളൂവെന്നും സമദാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ദോഹാ ബാങ്ക് സി.ഇ.ഒ ആര്‍ .സീതാരാമന്‍, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, പ്രൊഫ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

അല്‍ മനാറിന്റെ പുതിയ ശാഖ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

April 9th, 2008

കഴിഞ്ഞ 4 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍ വേദിക് സെന്‍ററിന്‍റെ പുതിയ ശാഖ വെള്ളിയാഴ്ച (11-04-2008) അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.

30 വര്‍ഷത്തിലധികം ഈ രംഗത്ത് പാരമ്പര്യമുള്ള കണ്ണൂരിലെ പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ ഗള്‍ഫിലെ സെ‍ന്‍ററാണ് അല്‍ മനാര്‍. അല്‍ മനാര്‍ ആയുര്‍ വേദിക് സെന്‍ററിന്‍റെ ഗള്‍ഫിലെ മൂന്നാമത്തെ ശാഖയാണ് അജ്മാനിലേത്. നിലവില്‍ ഷാര്‍ജയിലും മദാമിലും സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു.

പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ കൂടിയായ ജലീല്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ അജ്മാന്‍ സെന്‍ററിനു വേണ്ടി പ്രവര്‍ത്തിക്കും. ഡോ.ദിലീപ്, ഡോ.കവിത, ഡോ.അബ്ദുല്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാ വിധികള്‍ക്ക് നേതൃത്വം നല്‍കുക.
സുഖ ചികിത്സ ഉള്‍പ്പെടെ ആയുര്‍ വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ വിധികളും അജ്മാന്‍ അല്‍ മനാറില്‍ ലഭ്യമായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കാന്‍ ഒരു മൊബൈല്‍ യൂണിറ്റും അല്‍ മനാറിനുണ്ട്.

ആയുര്‍ വേദത്തിന് ലഭിച്ചിരിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയും കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും അല്‍ മനാറിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് അധികൃതര് അറിയിച്ചു. ഇതു സംബന്ധിച്ച് അജ്മാനില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അല്‍ മനാര്‍ ആയുര്‍ വേദിക് സെന്‍റര്‍ ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ, ജലീല്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സുന്നി മുസ്ലീം കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു

April 9th, 2008

കുവൈറ്റ് കേരള സുന്നി മുസ്ലീം കൗണ്‍സില്‍ സിറാത്തുന്നബി ഇന്‍റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍, ബംഗ്ലാദേശ് അംബാസഡര്‍, പാണക്കാട് സയ്യിദ് ഷിഹാബ് അലി തങ്ങള്‍, നാസര്‍ മഷൂര്‍ ശൈഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

നിശാഗന്ധി വെള്ളിയാഴ്ച്ച

April 8th, 2008

യുവസംഗീതകാരന്‍ ബാലഭാസ്ക്കര്‍ നയിക്കുന്ന സംഗീത പരിപാടി നിശാഗന്ധി വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

രാത്രി 8.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ നൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

-

അഭിപ്രായം എഴുതുക »

Page 135 of 157« First...102030...133134135136137...140150...Last »

« Previous Page« Previous « AKCAF ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനലിലേക്ക്
Next »Next Page » സുന്നി മുസ്ലീം കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine