കലാഭവന്‍ ഖത്തര്‍ ശാഖയുടെ ഉദ്ഘാടനം ഇന്ന്

April 11th, 2008

കലാഭവന്‍ ഖത്തര്‍ ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്നടക്കും. നടന്‍ ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇതിനോടനുബന്ധിച്ച് സിനിമാ- സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സാസ്ക്കോയാണ് കലാഭവന്‍റെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നൃത്തം, ഗാനം, ചിത്രരചന തുടങ്ങിയ വിവിധ മേഖലകളില്‍ കലാഭവനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കും.

-

അഭിപ്രായം എഴുതുക »

യുവജനോത്സവം സംഘടിപ്പിക്കുന്നു

April 11th, 2008

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു.
ഈ മാസം 11, 17,18,19 തീയതികളില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. 32 ഇനങ്ങളിലായി 5000ത്തോളം വിദ്യാര്‍ത്ഥികള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഈ മാസം 14 ന് മുമ്പ് അപേക്ഷ നല്‍കണം. വാര്‍‍ത്താസമ്മേളനത്തില്‍ എ.എം.എം നൂറുദ്ദീന്‍, പി. വേണുഗോപാല്‍, ബി. ഗോപകുമാര്‍, ഇ.വി വത്സകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

അല്‍ മനാര്‍ ആയുര്‍വേദിക് സെന്റര്‍ ഉദ്ഘാടനം

April 11th, 2008


അല്‍ മനാര്‍ ആയുര്‍വേദിക് സെന്റര്‍ അജ്മാന്‍ ശാഖ
ചെയര്‍മാന്‍ അലി സാലിം അല്‍ മിഡ്ഫ ഉദ്ഘാടനം ചെയ്യുന്നു.
ജലീല്‍ ഗുരുക്കള്‍ സമീപം.

-

അഭിപ്രായം എഴുതുക »

എ.ആര്‍. റഹ്മാന്‍ സംഗീത പരിപാടി ഷാര്‍ജയില്‍

April 10th, 2008

പ്രശസ്ത സംഗീതജ്ഞനായ എ.ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ മാസം 18 നാണ് പരിപാടി.
ഇത് മൂന്നാം തവണയാണ് എ.ആര് റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത്. ഹരിഹരന്‍, ചിത്ര, സാധന സര്‍ഗം, കാര്‍ത്തിക്, ബ്ലസി, മധുശ്രീ, നീതി മോഹന്‍, നരേഷ് അയ്യര്‍, മുഹമ്മദ് അസ്ലം, ജാവേദ് അലി, ബെന്നി ദയാല്‍, അസ്ലം ഖാന്‍ എന്നിവരും റഹ്മാനൊപ്പം വേദിയിലെത്തും. 3
0,000 ത്തിലധികം പേര്‍ ഈ സംഗീത പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ.ആര്‍ റഹ്മാനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ദോഹാ ഡ്രീംസ് ഇന്ന്

April 10th, 2008

മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ദോഹാ ഡ്രീംസ് എന്ന സ്റ്റേജ് ഷോ ഇന്ന് നടക്കും. ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നാളെ വൈകീട്ട് ഏഴിനാണ് പരിപാടി. മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ശോഭന, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ദിനേശ് പണിക്കരും കലധരനുമാണ് ദോഹാ ഡ്രീംസ് ഒരുക്കുന്നത്. മൂന്നര മണിക്കൂര്‍ നീളുന്ന പരിപാടിയുടെ സംഘാടകര്‍ ദോഹയിലെ മലങ്കര കള്‍ച്ചറല്‍ അസോസിയേഷനാണ്.

-

അഭിപ്രായം എഴുതുക »

Page 134 of 157« First...102030...132133134135136...140150...Last »

« Previous Page« Previous « ഖത്തര്‍ മലയാളി സമ്മേളനം; സാംസ്ക്കാരിക സമ്മേളനം നടന്നു
Next »Next Page » എ.ആര്‍. റഹ്മാന്‍ സംഗീത പരിപാടി ഷാര്‍ജയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine