ഏഷ്യാനെറ്റ് റേഡിയോയില്‍ വിഷുദിന പ്രത്യേക പരിപാടികള്‍

April 12th, 2008

ഏഷ്യാനെറ്റ് റേഡിയോ 1539 എ.എം വിഷുവിനോട് അനുബന്ധിച്ച് അഞ്ച് പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. വിഷു ദിനമായ ഏപ്രീല്‍ 14 ന് തിങ്കളാഴ്ചയാണ് ഈ പരിപാടികള്‍. രാവിലെ 11.15 ന് സിനിമാ താരങ്ങളും ഗായകരും പങ്കെടുക്കുന്ന വിഷുക്കൈനീട്ടം, ഉച്ചയ്ക്ക് 12.10 ന് ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിത്തും കൈക്കോട്ടും, ഉച്ചയ്ക്ക് 2.20 ന് പ്രത്യേക റേഡിയോ നാടകമായ കൊന്ന പൂക്കുന്ന കാലം, ഉച്ചയ്ക്ക് 3.30ന് വിഷുക്കവിതകളുമായി ചൊല്‍ക്കൈനീട്ടം, വൈകീട്ട് 4.10 ന് ഗാനങ്ങളെ അടിസ്ഥാമാക്കിയുള്ള സമഭാവനയുടെ വിഷു എന്നിവയാണ് പ്രക്ഷേപണം ചെയ്യുക. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേശ് പയ്യന്നൂര്‍ അറിയിച്ചതാണിത്.

-

അഭിപ്രായം എഴുതുക »

വാര്‍ത്തകളിലെ പക്ഷപാതിത്വവും നിരുത്തരവാദവും ഉപേക്ഷിക്കേണ്ടത്

April 12th, 2008

ദോഹയില്‍ നടക്കുന്ന അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ നടന്നു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാംസ് ടി.എന്‍ ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ ധര്‍മ്മവും കര്‍മ്മവും എന്നതായിരുന്നു വിഷയം. വാര്‍ത്തകളിലെ പക്ഷപാതിത്വവും നിരുത്തരവാദവും ഉപേക്ഷിക്കേണ്ടത് തന്നെയാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.
വാര്‍ത്തകളിലെ മൂല്യബോധത്തേപ്പറ്റിയും ചര്‍ച്ച നടന്നു. മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം

April 12th, 2008

ഖത്തറിലെ മലയാളി പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാ ഇന്ത്യന്‍ മീഡിയാ ഫോറം രൂപീകരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്,എംവി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

യു.എ.ഇ. പുല്ലുറ്റ്‌ അസോസിയേഷന്‍ വാര്‍ഷികം

April 11th, 2008

തൃശ്ശൂര്‍ ജില്ലയിലെ പുല്ലുറ്റ്‌ നിവാസികളുടെ കൂട്ടായ്‌മയായ യു.എ.ഇ പുല്ലുറ്റ്‌ അസോസിയേഷന്റെ 9-ആം വാര്‍ഷികാഘോഷം 11-4-2008 വെള്ളിയാഴ്ച വൈകീട്ട്‌ നാലു മണി മുതല്‍ ദുബായ്‌ (Horalnz) ലിറ്റില്‍ ഫ്ലവര്‍ ഇഗ്ലീഷ്‌ സ്ക്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ച്‌ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വില്‍സന്‍ കുഴൂര്‍ (ഏഷ്യാനെറ്റ്‌ റേഡിയോ) ഉല്‍ഘാടനം ചെയ്യും പ്രസിഡന്റ്‌ സി.ഡി.ബുല്‍ഹര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050-4545384, 050-6412738 നബറില്‍ ബന്ധപെടാവുന്നതാണ്‌.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ മലയാളി സമ്മേളനം; മാധ്യമ സംവാദം ഇന്ന്

April 11th, 2008

ദോഹയില്‍ നടക്കുന്ന അഞ്ചാം ഖത്തര്‍ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സംവാദം ഇന്ന് നടക്കും.
മീഡിയ – ധര്‍മ്മവും കര്‍മ്മവും എന്നതാണ് മാധ്യമ സംവാദത്തിന്‍റെ വിഷയം. മലയാള ചാനല്‍ രംഗത്തെ പ്രമുഖരായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, എം.വി നികേഷ് കുമാര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും.
ഇവര്‍ക്ക് പുറമേ ഖത്തറിലേയും യു.എ.ഇയിലേയും പത്രപ്രവര്‍ത്തകരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

Page 133 of 157« First...102030...131132133134135...140150...Last »

« Previous Page« Previous « കലാഭവന്‍ ഖത്തര്‍ ശാഖയുടെ ഉദ്ഘാടനം ഇന്ന്
Next »Next Page » യു.എ.ഇ. പുല്ലുറ്റ്‌ അസോസിയേഷന്‍ വാര്‍ഷികം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine