കെ.എം.സി.സിയുടെ സുഹൃദ് സംഗമം വ്യാഴാഴ്ച

April 15th, 2008

റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ സുഹൃദ് സംഗമം വ്യാഴാഴ്ച നടക്കും. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാധ്യമ പുരസ്ക്കാര ചടങ്ങിലും കുടുംബ സംഗമത്തിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ്, മുനവറലി ശിഹാബ് തങ്ങള്‍, രത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

ഖത്തറില്‍ വിഷു ദിനാഘോഷ പരിപാടികള്‍ നടന്നു

April 15th, 2008

വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ വിഷു ദിനാഘോഷ പരിപാടികള്‍ നടന്നു.

കൊന്നപ്പൂവിന്‍റെ ദൗര്‍ലഭ്യം പലരേയും നിരാശപ്പെടുത്തി. വിഷുവിനോട് അനുബന്ധിച്ച് ഖത്തറിലെ മലയാളി റസ്റ്റോറന്‍റുകളില്‍ ഒട്ടേറെ വിഭവങ്ങളോട് കൂടിയ വിഷു സദ്യയും ഒരുക്കിയിരുന്നു. ഹോട്ടലുകളിലും പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് ജീവനക്കാര്‍ വിഷു സദ്യ വിളമ്പിയത്.

-

അഭിപ്രായം എഴുതുക »

Kerala Engineering Alumni (KERA) UAE – വാര്‍ഷിക ദിനം

April 13th, 2008

കേരള എഞ്ചിനീയറിങ്ങ് ആലുംനി (KERA) – UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടക്കും. യു.എ.ഇ. ലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിര്രിക്കും. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

നിസാര്‍ സെയ്ദിനും, ടി.പി.ഗംഗാധരനും ചിരന്തന പുരസ്ക്കാരം

April 13th, 2008

ദുബായ് ചിരന്തനയുടെ 2007 ലെ ഗള്‍ഫ് മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ സംപേഷണം ചെയ്യുന്ന ഗള്‍ഫരങ്ങിന്‍റെ നിര്‍മ്മാതാവ് ടി.പി ഗംഗാധരന്‍, സിറാജ് ദിനപത്രം ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ് എന്നിവര്‍ക്കാണ് അവാര്‍ഡ്. സ്വര്‍ണമെഡലും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങിയതാണ് ചിരന്തന പുരസ്ക്കാരം.

-

അഭിപ്രായം എഴുതുക »

കേരളാ സോഷ്യല്‍ സെന്ററില്‍ കുഫിയ്യ

April 12th, 2008

യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന കവിതാചര്‍ച്ച കുഫിയ്യ ഏപ്രില്‍ 17 വ്യാഴാഴ്ച രാത്രി 8:30 ന്‌. കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. യുവകവി കമറുദ്ദീന്‍ ആമയ്ത്തിന്റെ കവിതാ പുസ്തകം “സ്വര്‍ഗ്ഗ്ത്തിലേക്കുള്ള പടികള്‍” ചര്‍ച്ച ചെയ്യുന്നു. കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഡോ.അബ്ദുള്‍ഖാദറും, കവിതയിലെ പെണ്‍പക്ഷത്തെക്കുറിച്ച് രശ്മി രാം മോഹനും സംസാരിക്കും

-

അഭിപ്രായം എഴുതുക »

Page 132 of 157« First...102030...130131132133134...140150...Last »

« Previous Page« Previous « ഏഷ്യാനെറ്റ് റേഡിയോയില്‍ വിഷുദിന പ്രത്യേക പരിപാടികള്‍
Next »Next Page » നിസാര്‍ സെയ്ദിനും, ടി.പി.ഗംഗാധരനും ചിരന്തന പുരസ്ക്കാരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine