ജിദ്ദാ ഫ്രണ്ട്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്

April 16th, 2008

ജിദ്ദാ ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 25 ന് ആരംഭിക്കും. ജിദ്ദയിലെ കാക്കി ഗ്രൗണ്ടില്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ജിദ്ദയിലെ എല്ലാ പ്രമുഖ ടീമുകളും മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

റിയാദ് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സര്‍വീസ്

April 16th, 2008

ഈ മാസം 24,25 തീയതികളില്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സര്‍വീസ് സേവനം അല്‍ ഹസ-ഹുഫൂഫില് ലഭിക്കും. ഹുഫൂഫ് അല്‍ ഗസാല്‍ ഹോട്ടലില്‍ വച്ചായിരിക്കും സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 03-5826622 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

സംസ്കാരയുടെ പ്രതിമാസ ഓര്‍ഗനൈസിംഗ് മീറ്റിംഗ്

April 15th, 2008

വര്‍ക്കല ശിവശങ്കരന്‍റെ നേതൃത്വത്തില്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച കലാ സാംസ്കാരിക വേദിയായ സംസ്കാരയുടെ ഷാര്‍ജ യൂണിറ്റിന്‍റെ പ്രതിമാസ ഓര്‍ഗനൈസിംഗ് മീറ്റിംഗ് ഈമാസം 17 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജ ക്ളോക് ടവറിന് സമീപമുള്ള അളകാപുരി റസ്റ്റോറന്‍റിലെ പാര്‍ട്ടി ഹാളില്‍ വച്ച് നടക്കും.

യു.എ.ഇ ല്‍ പ്രവാസികളായി കഴിയുന്ന സാമൂഹ്യ സേവന രംഗത്ത് താല്‍പര്യമുള്ള ഏവരേയും സംസ്കാരയിലേക്ക് സ്വാഗതം ചെയ്യുന്നതായി വര്‍ക്കല ശിവശങ്കരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5373729/ 050 7472760 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

അങ്കമാലി NRI ടാലന്റ് ടെസ്റ്റ്

April 15th, 2008

അങ്കമാലി N R I അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് ഏപ്രില്‍ 18 വെള്ളിയാഴ്ച്ച നടക്കും. അസോസിയേഷന്റെ വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്. ദുബായ് കരാമയിലുള്ള കരാമ സെന്റര്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് 2 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് യുവകവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച അരങ്ങേറും.

-

അഭിപ്രായം എഴുതുക »

തെള്ളിയൂര്‍ പ്രവാസി അസോസിയേഷന്റെ വാര്‍ഷികം

April 15th, 2008

തെള്ളിയൂര്‍ പ്രവാസി അസോസിയേഷന്റെ ഒന്നാം വാര്‍ഷികം ഈ മാസം 18ന് അജ്മാനില്‍ നടക്കും
ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 85 35 612 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

അഭിപ്രായം എഴുതുക »

Page 131 of 157« First...102030...129130131132133...140150...Last »

« Previous Page« Previous « കെ.എം.സി.സിയുടെ സുഹൃദ് സംഗമം വ്യാഴാഴ്ച
Next »Next Page » അങ്കമാലി NRI ടാലന്റ് ടെസ്റ്റ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine